കണ്ണൂര്‍: ജില്ലയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ സി. പി. എം ആര്‍. എസ്. എസ് സംഘര്‍ഷത്തിന് അയവു വന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിക്ക് പാനൂരിലെ പത്തായക്കുന്ന് ടൗണില്‍ ബോംബേറുണ്ടായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
രണ്ടു നാടന്‍ ബോംബുകളാണ് അക്രമികള്‍ റോഡിലേക്കെറിഞ്ഞത്. ഇതില്‍ ഒന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിയതായി പരിസരവാസികള്‍ പറഞ്ഞു. കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി പൊട്ടിയ ബോംബുകളുടെ അവശിഷ്ടവും പൊട്ടാത്ത ബോംബും കസ്റ്റഡിയിലെടുത്തു.
ബോംബ് ഡോഗ് സ്‌ക്വാഡുകളും സ്ഥലെത്തെത്തി അന്വേഷണമാരംഭിച്ചു. കൂടുതല്‍ ബോംബുകള്‍ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസ് വ്യാപകമായ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. കതിരൂര്‍ പൊലീസ് കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുത്തു.
ആര്‍. എസ്. എസ് അക്രമത്തില്‍ പ്രതിഷേധിച്ച് ചെറുവാഞ്ചേരി ടൗണില്‍ സി.പി. എം ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഹര്‍ത്താല്‍ തിങ്കളാഴ്ചയും തുടരുകയാണ്. വൈകിട്ട ആറുമണിവരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാഞ്ചേരി ടൗണ്‍ യൂണിറ്റ് രംഗത്തുവന്നത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, കടകള്‍ തുറക്കുന്നതു അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എ. അശോകന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഇവിടെ സംഘടിച്ചിട്ടുണ്ട്.

സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചതിനാല്‍ ഇവിടെ ഒരുഭാഗത്ത് ആര്‍. എസ്. എസ് പ്രവര്‍ത്തകരും കേന്ദ്രീകരിച്ചിട്ടുണ്ട്. കൊട്ടിയോടി, മുതിയങ്ങ, കാര്യാട്ടുപുറം ഭാഗങ്ങളില്‍ നിന്നാണ് ചെറുവാഞ്ചേരിയിലേക്ക് സി.പി. എം പ്രവര്‍ത്തകരെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി എട്ടുമണിക്കാണ് ചെറുവാഞ്ചേരിയിലെ എ.കെ .ജി സാംസ്‌കാരിക കേന്ദ്രത്തിന്റെ പൂട്ട് തകര്‍ത്തു അകത്തുകയറി ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ എല്‍. ഇ.ഡി ടി.വിയും കമ്പ്യൂട്ടറും എടുത്തുകൊണ്ടുപോയി നശിപ്പിച്ചത്. ഇതേ സംഘം തന്നെ ശനിയാഴ്ച പുലര്‍ച്ചെ സംഘടിതരായെത്തി സി. പി. എം ചെറുവാഞ്ചേരി ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്തു.
അക്രമത്തെ തുടര്‍ന്ന് സി.പി. എം കൂത്തുപറമ്പ് ഏരിയാകമ്മിറ്റിയാണ് 48 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കൊളവല്ലൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൊയിലൂരില്‍ സി. പി. എംപ്രവര്‍ത്തകനായ നടുക്കണ്ടി മൂസയുടെ വീടിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അക്രമം.
കടവത്തൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ വയലില്‍ മൂസയുടെ വീടിനു നേരെയും ബോംബെറുണ്ടായി. ബോംബെറില്‍ വീട്ടുമതില്‍ തകര്‍ന്നു. ഇയാളുടെ ഗേറ്റും തകര്‍ത്തിട്ടുണ്ട്. കര്‍ഷക സംഘം ജില്ലാനേതാവ് ഒ.കെ വാസുവിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി വന്ന് ഭീഷണിമുഴക്കിയതിന് കണ്ടാലറിയുന്ന മുപ്പതോളം ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

No comments:
Post a Comment