ഉദുമ: കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എരോല്‍ തണല്‍ ചാരിററബിള്‍ ട്രസ്റ്റ് ആവശ്യപ്പെട്ടു. റോഡ് പുതുക്കിപണിയലിന്റെ പേരില്‍ സംസ്ഥാന പാതയുടെ പലയിടങ്ങളിലായി രണ്ടായി മുറിച്ചിട്ടതിനാല്‍ മാസങ്ങളായി പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയാണ്.
കഴിഞ്ഞയാഴ്ചത്തെ വേനല്‍മഴയില്‍ പല ഭാഗത്തും വെള്ളം കെട്ടിനിന്ന് ഗതാഗതത്തിന് തടസ്സം നേരിടുന്ന അവസ്ഥയുമുണ്ടായി. കാലവര്‍ഷത്തിന് മുമ്പ് റോഡ് പണി പൂര്‍ത്തിയാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ട്രസ്റ്റ് ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍റശീദ് മൊട്ടയില്‍, മെയ്തീന്‍കുഞ്ഞി, മൂസ മുഹമ്മദ്, സാബിര്‍ കൊച്ചി, മുനീര്‍ ആലി, അഷ്‌റഫ് ബദരിയ, റഫീഖ് പ്രസംഗിച്ചു. ശരീഫ് എരോല്‍ സ്വാഗതവും, നാസര്‍ എരോല്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment