Latest News

വേങ്ങാട് ത്വരീഖത്ത് പ്രശ്‌നം: ഡി.ജി.പി.യോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കണ്ണൂര്‍: വേങ്ങാട് പള്ളി ത്വരീഖത്ത് കേന്ദ്രത്തിനെതിരെയുള്ള നാട്ടുകാരുടെ പരാതിയില്‍ ഡി.ജി.പി.യോട് സമഗ്രാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.

വനിതാ കമ്മീഷന്‍ കണ്ണൂര്‍ നഗരസഭാ ഹാളില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. പ്രശ്‌നം പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കേസന്വേഷണത്തില്‍ പുരോഗതിയില്ല-അവര്‍ പറഞ്ഞു.
ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെതിരെ ലഭിച്ച പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഹാന്‍ഡ്‌ബോള്‍ പരിശീലനത്തിലും മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിലും വിവേചനമുണ്ടെന്ന് കാണിച്ച് വയക്കര സ്വദേശികളായ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ നടപടിയെടുക്കും. 

സ്ത്രീകളെ മുന്‍നിര്‍ത്തിക്കൊണ്ട് പുരുഷന്മാര്‍ നല്‍കിയ പരാതികളും അദാലത്തിലെത്തി. ഇത്തരം പരാതികള്‍ കമ്മീഷന്‍ തളളി.
60 പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്കുവന്നത്. ഇതില്‍ 32 പരാതികളില്‍ ഒത്തുതീര്‍പ്പായി. ഏഴുകേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. ഒരു കേസ് കമ്മീഷന്റെ ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്കായും 20 പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റിവെച്ചു. 

അഭിഭാഷകരായ കെ.ഷാജഹാന്‍, അനില്‍റാണി, പദ്മപ്രിയ, ലീന നായര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.