മംഗലാപുരം: ഗര്‍ഭിണി ദുരൂഹസാഹചര്യത്തില്‍ മരിച്ചതില്‍ സംശയമുണ്ടെന്നു കാണിച്ച് അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഉഡുപ്പി മല്ലാറില്‍ നിസാറിന്റെ ഭാര്യ സുഹറ(27)യാണ് മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍.
എന്നാല്‍, മരണത്തില്‍ സംശയമുണ്ടെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും സുഹ്രയുടെ പിതാവ് മൊയ്തീന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്.
എട്ടുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. രണ്ടുവയസ്സുള്ള ഒരു കുട്ടികൂടിയുണ്ട്. ഇവരുടെ ദാമ്പത്യം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും നിരന്തരം വഴക്കുണ്ടാകുമായിരുന്നുവെന്നും മൊയ്തീന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എട്ടുമാസം ഗര്‍ഭിണിയായ സുഹ്ര രക്തസമ്മര്‍ദം കൂടി പെട്ടെന്ന് മരിച്ചു എന്നാണ് ഭര്‍ത്താവ് നിസാര്‍ തന്നെ വിളിച്ചറിയിച്ചത്. ചെന്നു നോക്കുമ്പോള്‍ സംസ്രിക്കാനുള്ള ഒരുക്കത്തിലായിരുന്നു. സംശയം തോന്നിയതുകൊണ്ടാണ് പോസ്റ്റുമോര്‍ട്ടം വേണമെന്നാവശ്യപ്പെട്ടത്.
അജാര്‍ക്കട്ടയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തിച്ച മൃതദേഹം അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, മടിക്കേരി പോലീസെത്തി സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതിനുശേഷമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment