കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ സുധാകരന് വഴിയൊരുക്കാന്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ രാജിക്കൊരുങ്ങി.
എം എല്‍ എ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അബ്ദുല്ലക്കുട്ടി കെ സുധാകരനെ നേരിട്ടറിയിച്ചു. എന്നാല്‍ രാജിവെക്കേണ്ടെന്ന ഉപദേശമാണ് കെ സുധാകരന്‍ അബ്ദുല്ലക്കുട്ടിക്ക് നല്‍കിയത്.
കെ സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരംഭിച്ച് കഴിഞ്ഞു.
കെ സുധാകരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരംഭിച്ച് കഴിഞ്ഞു.
അബ്ദുല്ലക്കുട്ടിയെ രാജിവെപ്പിച്ച് സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കാനും കഴിയുമെങ്കില്‍ മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് ഐ വിഭാഗത്തിന്റെ ശ്രമം.
സംസ്ഥാന തലത്തില്‍ തന്നെ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായി ഏറെ താമസിയാതെ സുധാകരന്‍ മാറുമെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
സംസ്ഥാന തലത്തില്‍ തന്നെ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായി ഏറെ താമസിയാതെ സുധാകരന്‍ മാറുമെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
സുധാകരന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ തന്നെ സജ്ജീവവമാക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാനത്തെ ഐ ഗ്രൂപ്പ് നേതാക്കളുമായി അദ്ദേഹം ആശയ വിനിമയം നടത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment