Latest News

കാസര്‍കോട്ട് 879 പിടികിട്ടാപ്പുള്ളികള്‍

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ 879 പിടികിട്ടാപ്പുള്ളികള്‍. ഇവരില്‍ കൊലക്കേസുകളിലും വധശ്രമക്കേസുകളിലും ബലാത്സംഗ കേസുകളിലും ഉള്‍പ്പെട്ട പ്രതികളുണ്ട.് പത്തും ഇരുപതും വര്‍ഷമായി പോലീസിന് പിടികൊടുക്കാതെ പലരും മുങ്ങി നടക്കുകയാണ്. 

വിവിധ കോടതികളാണ് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. കൃത്യമായി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നവരെയാണ് കോടതി പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക. 

കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പിടികിട്ടാപ്പുള്ളികളുടെ എണ്ണം 240 ആണ്.
രണ്ടാം സ്ഥാനത്ത് നീലേശ്വരം പോലീസ് സ്റ്റേഷന്‍ എണ്ണം 160, അമ്പലത്തറയിലാണ് ഏറ്റവും കുറവ് പിടികിട്ടാപ്പുള്ളികളുള്ളത്. ഒരെണ്ണം. പിടികിട്ടാപ്പുള്ളികളെ കണ്ടെത്താന്‍ പോലീസ് പതിവ് രീതിയില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഈ പട്ടികയിലെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഗള്‍ഫില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇവരെ കുറിച്ചുള്ള എല്ലാ വിശദവിവരങ്ങളും പോലീസ് കൈമാറിയിട്ടുണ്ട്. ഇത്തരത്തില്‍പ്പെട്ട ചിലര്‍ ഈ അടുത്തകാലത്തായി വിമാനത്താവങ്ങളില്‍ പിടിക്കപ്പെട്ടിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെയും ഡി വൈ എസ് പിമാരുടെയും സി ഐമാരുടെയും സാന്നിധ്യത്തില്‍ ചേരുന്ന പ്രതിമാസ കോണ്‍ഫറന്‍സില്‍ പിടികിട്ടാപുള്ളികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കാറുണ്ട്.
ഇത്തരത്തില്‍പ്പെട്ട പലരും നാട്ടില്‍ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഭരണ സ്വാധീനവും സമ്മര്‍ദ്ദങ്ങളും വഴി ഇവര്‍ പോലീസില്‍ നിന്ന് രക്ഷപ്പെടുന്നുമുണ്ട്.

പിടികിട്ടാപുള്ളികളുടെ കണക്ക്: കാസര്‍കോട്- 240, നീലേശ്വരം-160, ബേക്കല്‍-130, ഹൊസ്ദുര്‍ഗ്-85, ചന്തേര-76, മഞ്ചേശ്വരം-57, കുമ്പള-31, ആദൂര്‍-20, ബദിയഡുക്ക-19, രാജപുരം-16
ചിറ്റാരിക്കാല്‍-15, വെള്ളരിക്കുണ്ട്-15, ബേഡകം-8, ചീമേനി-6, അമ്പലത്തറ-1

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.