Latest News

ചക്കയ്ക്കും മാങ്ങയ്ക്കും വന്‍ വിപണന സാധ്യത: ഡോ. പി.രാജേന്ദ്രന്‍

നീലേശ്വരം: ചക്കയ്ക്കും മാങ്ങയ്ക്കും ഭാവിയില്‍ വന്‍ വാണിജ്യസാധ്യതയുണ്ടെന്നും പോഷകസമൃദ്ധമായ ഈ പഴങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രന്‍ പറഞ്ഞു.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മലബാര്‍ മാംഗോ ഫെസ്റ്റ്'മധുരം 2014' സമാപന സമ്മേളനം പടന്നക്കാട് കാര്‍ഷിക കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി, നാട്ടില്‍ സുലഭമായി ലഭിച്ചുവരുന്ന ചക്കയുടെയും മാങ്ങയുടെയും സംരക്ഷണം വന്‍ വിപണനസാധ്യതയാണ് ഭാവിയില്‍ നല്‍കുക. പോഷകസമൃദ്ധമായ ഇവ മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനുപോലും കഴിവുള്ളതാണ്.

കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന്‍ അധ്യക്ഷതവഹിച്ചു. വിവിധ മത്സരവിജയികള്‍ക്ക് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. അബ്ദുള്‍കരീം സമ്മാനങ്ങള്‍ വിതരണംചെയ്തു. നാളികേര മിഷന്‍ ഡയറക്ടര്‍ ഡോ. ബി.ജയപ്രകാശ് നായക്, ഡോ. ബിജു ജോസഫ്, ഫാം മാനേജര്‍ പി.വി.സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ പി.വി.ആര്‍ജിത, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.എസ്.സുരേഷ് കുമാര്‍, കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്‍ ചെയര്‍മാന്‍ പി.വി.ആഷിഷ് എന്നിവര്‍ സംസാരിച്ചു.

ഡോ. സി.ലതാ ബാസ്റ്റിന്‍ സ്വാഗതവുംവിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് നിഖില്‍ നാരായണന്‍ നന്ദിയുംപറഞ്ഞു. നേരത്തെ ടിഷ്യൂക്കള്‍ച്ചറിനെക്കുറിച്ച് നടത്തിയ ശില്പശാലയില്‍ ഡോ. ആര്‍.സുജാത ക്‌ളാസെടുത്തു. വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുടെ പ്രദര്‍ശനം, കാര്‍ഷികപ്രദര്‍ശനം, ആഗ്രോക്‌ളിനിക്ക്, ഗ്രാഫ്റ്റിങ് പരിശീലനം, നടീല്‍വസ്തുക്കളുടെ വില്പനയും മാംഗോഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.