Latest News

ഇ.അഹമ്മദ് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയിലാണ് എസ്.കെ കുട്ടികളെന്ന് വടശ്ശേരി ഹസ്സന്‍ മുസ്‌ല്യാര്‍

തളിപ്പറമ്പ: കേന്ദ്രമന്ത്രി ഇ. അഹമ്മദ് മലപ്പുറത്ത് വിജയിച്ചുവെന്ന വാര്‍ത്തയാണ് 16ന് അറിയാന്‍ കഴിയുകയെന്നും അത് സുന്നികളുടെ വോട്ടു കൊാണ്ടാണെണും പ്രമുഖ എ.പി വിഭാഗം പണ്ഡിതന്‍ വടശേരി ഹസ്സന്‍ മുസ്‌ലിയാര്‍ അവകാശപ്പെട്ടു. എസ്.വൈ.എസ് തളിപ്പറമ്പ് സോണ്‍ സംഘടപ്പിച്ച ദ്വിദിന യൂത്ത് കോണ്‍ഫ്രഫസ് സമാപന സേേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുുന്നു അദേഹം.

ചേളാരി വിഭാഗം സമസ്തക്കാര്‍ പാണക്കാടേക്ക് പോയി ഇ. അഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടു. ഇത് പാണക്കാട് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഇ. അഹമ്മദിനെതിരേ എസ്.കെ കുട്ടികള്‍ പരസ്യമായി രംഗത്തുവന്നതോടെ സുന്നികള്‍ അഹമ്മദിന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരായി. 

വോട്ടുകള്‍ പെട്ടിയിലായതിന് ശേഷവും അഹമ്മദ് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയാണ് ഇ.കെ. വിഭാഗക്കാര്‍. മുസിംലീഗ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അപ്പുറത്തുളളവര്‍. ഇത് ലീഗുകാര്‍ ഇനിയും മനസിലാക്കിയിട്ടില്ല. ലീഗ് എസ്.കെ. കുട്ടികള്‍ക്കുളള പിന്തുണ അവസാനിപ്പിക്കണം. സുന്നികളോടുളള ലീഗ് സമീപനത്തില്‍ ചെറിയ മാററങ്ങള്‍ വന്നുകാണുന്നതില്‍ സന്തോഷമുണ്ട്. മുസ്‌ലിംങ്ങളുടെ പൊതുവേദിയായി ലീഗ് പ്രവര്‍ത്തിക്കണം അദ്ദേഹം പറഞ്ഞു.
എസ്.എം.എ ജില്ലാ പ്രസിഡന്റ് പി.കെ. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ കെ.പി. ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കൗസര്‍ സഖാഫി, കെ.പി. അബൂബക്കര്‍ മൗലവി പ്രസംഗിച്ചു. കെ.പി. അബ്ദുസ്വമദ് അമാനി സ്വാഗതവും പി. മുഹഹദലി മൗലവി നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.