കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ചതുര്‍നക്ഷത്ര ഹോട്ടലായ രാജ്‌റസിഡന്‍സിക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിരാക്ഷേപ പത്രികയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി. നാടകീയമായ നീക്കങ്ങള്‍ ഇപ്പോഴും തുടരുന്നു. സി പി എം-ബി ജെ പി കൗണ്‍സിലര്‍മാരായ 21 പേര്‍ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തങ്ങളുടെ വിയോജനക്കുറിപ്പ് നഗരസഭാ സെക്രട്ടറിക്ക് കൈമാറി. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ നടന്ന മുഴുവന്‍ ചര്‍ച്ചകളും അംഗബലവും വിശദീകരിച്ച് കൊണ്ടാണ് ഇവര്‍ വിയോജനക്കുറിപ്പ് നല്‍കിയിട്ടുള്ളത്.
തിങ്കളാഴ്ച ഉച്ചമുതല്‍ സന്ധ്യവരെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെ അവരുടെ ചേമ്പറില്‍ തടഞ്ഞുവെച്ച ബി ജെ പി-സി പി എം കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച മുതല്‍ സമരത്തിന്റെ ഗതിമാറ്റി. ചെയര്‍പേഴ്‌സണെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച പ്രതിപക്ഷം ചെയര്‍പേഴ്‌സണിന്റെ ചേമ്പറിന് മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്താന്‍ ചൊവ്വാഴ്ച രാവിലെ തന്നെ നഗരസഭാ കാര്യാലയത്തിലെത്തി. എന്നാല്‍ ഉച്ചവരെയും ചെയര്‍പേഴ്‌സണ്‍ ഓഫീസിലെത്തിയില്ല.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പോരിലാണ്. ബാര്‍ ലൈസന്‍സിന് നിരാക്ഷേപ പത്രിക നല്‍കാനുള്ള മുന്‍ തീരുമാനം കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ റദ്ദ് ചെയ്തുവെന്ന മിനുട്‌സാണ് ഇപ്പോഴത്തെ തര്‍ക്കം രൂക്ഷമാക്കിയത്.
ഇങ്ങനെയൊരു തീരുമാനം കൗണ്‍സില്‍ കൈക്കൊണ്ടിട്ടില്ലെന്നും നഗരസഭാ തയ്യാറാക്കിയ മിനുട്‌സ് തീര്‍ത്തും തെറ്റാണെന്നും ഇത് തിരുത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സമരപഥത്തിലിറങ്ങിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി പി എം-ബി ജെ പി കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറി പി എസ് സുധാകരനെ ശനിയാഴ്ച പകല്‍ മുഴുവന്‍ ഓഫീസില്‍ തടഞ്ഞ് വെച്ചിരുന്നു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് ചര്‍ച്ചക്ക് തയ്യാറായി ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍ ഓഫീസിലെത്തി. സി പിഎമ്മിന്റെ 16 കൗണ്‍സിലര്‍മാരും ബി ജെപിയിലെ അഞ്ച് കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണുമായി ചര്‍ച്ചക്ക് തുടക്കമിട്ടു. ലീഗ് കൗണ്‍സിലര്‍മാരും സ്ഥലത്തുണ്ടായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഓഫീസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം ഈ വിഷയത്തിലൊന്നും ഇടപെടാതിരുന്നത് ശ്രദ്ധിക്കപ്പെട്ടു.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് ചര്‍ച്ചക്ക് തയ്യാറായി ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍ ഓഫീസിലെത്തി. സി പിഎമ്മിന്റെ 16 കൗണ്‍സിലര്‍മാരും ബി ജെപിയിലെ അഞ്ച് കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണുമായി ചര്‍ച്ചക്ക് തുടക്കമിട്ടു. ലീഗ് കൗണ്‍സിലര്‍മാരും സ്ഥലത്തുണ്ടായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഓഫീസിലുണ്ടായിരുന്നെങ്കിലും അദ്ദേഹം ഈ വിഷയത്തിലൊന്നും ഇടപെടാതിരുന്നത് ശ്രദ്ധിക്കപ്പെട്ടു.
ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ കെ പി സി സി പ്രസിഡണ്ട് പ്രഭാകരന്‍ വാഴുന്നോറടിയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ചര്‍ച്ച രൂക്ഷമായതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ലീഗ് കൗണ്‍സിലര്‍മാരും തമ്മില്‍ വാക്ക് തര്‍ക്കം നടന്നു. സന്ധ്യയോടടുത്തിട്ടും ചര്‍ച്ച മുറുകിയതല്ലാതെ ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നു.
ഒടുവില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാല്‍ ചെയര്‍പേഴ്‌സണിന്റെ മുറിയിലെത്തി ചര്‍ച്ചക്ക് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെയര്‍പേഴ്‌സണെ മുറിയില്‍ നിന്ന് പുറത്ത് കൊണ്ടുവരാന്‍ എസ് ഐ ശ്രമം നടത്തിയത് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹളം വെച്ചെതിര്‍ത്തു. ഇതിനിടയില്‍ ഡി വൈ എസ് പി എന്‍ പ്രദീപ് കുമാര്‍ വനിതാ പോലീസുകാരടങ്ങുന്ന സംഘത്തോടൊപ്പം നഗരസഭാ ഓഫീസിലെത്തി ഹസീന താജുദ്ദീനെ തന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി അവരുടെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരുന്നു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന്‍, ബി ജെ പി കൗണ്‍സിലര്‍ സി കെ വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment