കാസര്‍കോട്: ബാങ്ക് റോഡിലുള്ള ശ്രീനാഗരാജകട്ട പുനപ്രതിഷ്ഠാമഹോത്സവം 23,24,25 തീയ്യതികളില്‍ നടക്കും.
23ന് രാവിലെ 7.30ന് തന്ത്രിവര്യര്‍ക്ക് പൂര്‍ണ്ണകുംഭത്തോടെ സ്വീകരണം, 8.30ന് ഗണപതിഹോമം, 9.30ന് കലവറ നിറയ്ക്കല്‍, വൈകുന്നേരം 6.30ന് വൈദിക കര്‍മ്മങ്ങള്‍, 7.30 മുതല്‍ ഭജന. 24ന് രാവിലെ 9ന് നാഗമന്ത്ര ജപാരാധന, 6.30ന് ഭജന, 7ന് സമൂഹ പ്രാര്‍ത്ഥന, നാഗബിംബ ശുദ്ധി, സപ്താദി മാസം, ശയ്യാദിപൂജ, 7ന് ഭജന.
25ന് 6.30ന് സാന്നിദ്ധ്യഹവന പ്രാരംഭം, 9.15നുള്ള മുഥിന ലഗ്നത്തില്‍ നാഗപ്രതിഷ്ഠ, കലശാഭിഷേകം, ആശ്ലേഷബലി, പ്രസന്നപൂജ, പ്രസാദ വിതരണം, 1ന് അന്നദാനം, 5.30ന് ധാര്‍മ്മികസഭയില്‍ കുക്കെ സുബ്രഹ്മണ്യമഠം ശ്രീശ്രീ വിദ്യാപ്രസന്നതീര്‍ത്ഥ സ്വാമി ആശിര്‍വാദ വചനം നടത്തും.
രാഷ്ട്രീയ സ്വയം സേവക സംഘം കര്‍ണ്ണാടക ദക്ഷിണ മദ്ധ്യക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് ഡോ.പ്രഭാകരഭട്ട്, എന്‍.പി.രാധാകൃഷ്ണന്‍ കോഴിക്കോട് എന്നിവര്‍ പ്രഭാഷണം നടത്തും. 8ന് നാടകം അരങ്ങേറും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment