ഉദുമ: പെണ്‍കുട്ടിയുടെ ഫോട്ടോ നഗ്‌നചിത്രത്തോടൊപ്പം മോര്‍ഫ് ചെയ്ത് സിഡിയിലാക്കി നല്‍കി അപകീര്‍ത്തിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ ഉദുമ വില്ലേജ് ഓഫീസിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വെടിക്കുന്നിലെ അശോകനെ (38)യും തൊട്ടടുത്ത് താമസിക്കുന്ന പതിനേഴുകാരനെയും ബേക്കല്‍ എസ്‌ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഐടി ആക്ട് 2000 അനുസരിച്ച് 66 ഇ, 67, 67 എ, 67 ബി വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു. നഗ്‌നചിത്രത്തോടൊപ്പം മോര്‍ഫ്‌ചെയ്ത ഫോട്ടോ പതിനേഴുകാരന്‍ സിഡിയിലാക്കി അശോകനെ ഏല്‍പിച്ചു. ഇയാള്‍ സിഡി പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചു. കാര്യമറിയാതെ വീട്ടുകാര്‍ സിഡി ഇട്ടുനോക്കിയപ്പോഴാണ് മോര്‍ഫ്‌ചെയ്ത നഗ്‌നചിത്രം കണ്ടത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
മേല്‍പ്പറമ്പ് സ്വദേശിനിയായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ അടുത്ത ബന്ധുവാണ് കേസിലെ പ്രതികളില്‍ ഒരാളായ പതിനേഴുകാരന്‍. പെണ്‍കുട്ടിയുടെ മാതാവും പതിനേഴുകാരന്റെ പിതാവും തമ്മിലുള്ള കുടുംബസംബന്ധമായ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പെണ്‍കുട്ടിയുടെ ഫോട്ടോയില്‍ നഗ്നചിത്രം മോര്‍ഫ് ചെയ്തത് ആരാണെന്ന് വീട്ടുകാര്‍ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരനാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അശോകനെ ഇതിനായി ഉപയോഗിക്കുകയായിരുന്നുവെന്നും വ്യക്തമായത്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ വിദ്യാര്‍ത്ഥിനിയുടെ വീടിന് പുറമെ തറവാട്ട് വീട്ടിലും എത്തിച്ചിരുന്നു.


No comments:
Post a Comment