കാസര്‍കോട്: പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മദ്രസാ അധ്യാപകന്‍ പോലീസില്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് തെളിഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുപ്പതെട്ടുകാരനായ അബൂബക്കര്‍ ദാരിമിയാണ് തന്റെ യഥാര്‍ത്ഥ വിലാസം മറച്ചുവെച്ച് വ്യാജ വിലാസം പോലീസിന് നല്‍കിയത്.
കര്‍ണാടക പുത്തൂരിലെ ഇബ്രാഹിമിന്റെ മകന്‍ അബൂബക്കര്‍ ദാരിമി എന്നാണ് തന്റെ വിലാസമെന്നാണ് ഇദ്ദേഹം പോലീസിനോട് വെളിപ്പെടുത്തിയത്.
എന്നാല്‍ കര്‍ണാടക ബ്യാരിയിലെ കുഞ്ഞപ്പയുടെ മകനാണ് അബൂബക്കറെന്ന് പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

പീഡനക്കേസില്‍ അറസ്റ്റിലായ അബൂബക്കറെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.
പീഡനത്തിനിരയായ കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിക്കുകയും ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ചൈല്‍ഡ് ലൈനാണ് അബൂബക്കറിനെതിരെ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഒരു വര്‍ഷക്കാലത്തോളമായി അബൂബക്കര്‍ മദ്രസാ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചുവരികയാണ്.
കൂടുതല്‍ കുട്ടികള്‍ അബൂബക്കറിന്റെ പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
കൂടുതല്‍ കുട്ടികള്‍ അബൂബക്കറിന്റെ പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment