Latest News

ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റ് പാര്‍ലമെന്റിലേക്ക്‌

ചാലക്കുടി: അങ്ങനെ ഒരിക്കല്‍ക്കൂടി കേരളത്തിലെ വോട്ടര്‍മാര്‍ ഒരു സിനിമാതാരത്തെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചു. ചാലക്കുടിയില്‍ നിന്ന് നമ്മുടെ പ്രിയ താരം ഇന്നസെന്റ് പാര്‍ലമെന്റിലേക്കു പോകുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന നാലാമത്തെ താരമാകുകയാണ് അദ്ദേഹം. 14,053 വോട്ടിനാണ് ഇന്നസെന്റ് പി സി ചാക്കോയെ വീഴ്ത്തിയത്.

താരപ്രഭയില്‍ ജനപ്രതിനിധിയാകാന്‍ മലയാളിക്കു മുന്നില്‍ വോട്ടു തേടിയ എല്ലാവരെയും കൈനീട്ടി സ്വീകരിച്ച ചരിത്രം മലയാളിക്കില്ല. സിനിമാക്കാരെ സിനിമാക്കാരായി മാത്രം കണ്ടാല്‍ മതിയെന്നായിരുന്നു പലപ്പോഴും മലയാളിയുടെ നിലപാട്. തൊട്ടടുത്ത തമിഴ്നാട്ടില്‍ സിനിമാക്കാരെ കണ്ണുപൂട്ടി ജയിപ്പിച്ചു വിടുമ്പോഴാണ് മലയാള മണ്ണില്‍ തോറ്റു തൊപ്പിയിടുന്നത്.

മുന്‍പ്, കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സിനിമക്കാര്‍ പലരുമുണ്ടെങ്കിലും വിജയം നേടിയത് മൂന്നു പേര്‍ മാത്രമാണ്. നടനും സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസിയാണ് തിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കിയ ആദ്യ സിനിമക്കാരന്‍. 1957 ല്‍ പത്തനംതിട്ടിയില്‍ നിന്നാണ് ഭാസി ജയിച്ച് എം എല്‍ എ ആയത്. 1965 ല്‍ നാട്ടികയില്‍ നിന്ന് ഇടതു സ്വതന്ത്രനായി സംവിധായകന്‍ രാമുകാര്യാട്ട് ജയിച്ചെങ്കിലും നിയമസഭ ചേരാതെ പോയപ്പോള്‍ അതു രാമുവിന് ഭാഗ്യക്കേടായി. കെ.ബി ഗണേശ് കുമാറാണ് സിനിമയില്‍ നിന്നെത്തി തിരഞ്ഞെടുപ്പു വിജയം നേടിയ മൂന്നാമന്‍ പത്തനാപുരത്തു നിന്ന് മൂന്നു തവണ ഗണേശ് ജയിച്ചു കയറി.

1999 ല്‍ ആലപ്പുഴയില്‍ നടന്‍ മുരളി സിപിഎം സ്ഥാനാര്‍ഥിയായി ഭാഗ്യം പരീക്ഷിച്ചെങ്കിലും ഇന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ പരാജയപ്പെടുത്താനായില്ല.

സ്വന്തം പാര്‍ട്ടിയുണ്ടാക്കി പോരിനിറങ്ങിയ സിനിമാക്കാരും കേരളത്തിലുണ്ട്. കേരള പീപ്പിള്‍ പാര്‍ട്ടി എന്ന പാര്‍ട്ടിയുണ്ടാക്കി മല്‍രിച്ച നടന്‍ ദേവനും ശിവസേന സ്ഥാനാര്‍ഥിയായി മല്‍സരിച്ച നടന്‍ ശ്രീനാഥിനെയും ജനം സിനിമയിലേക്കു തന്നെ മടക്കിയയച്ചു.
CHALAKKUDY
NamePartyTotal Votes
INNOCENTIND358440
P C CHACKOINC344556
B GOPALAKRISHNANBJP92848
K M NOORDEENAAP35189
SHAFEER MUHAMMEDSDPI14386
K AMBUJAKSHANWELFARE PARTY12942
N O T ANOTA10552
VINCENTIND4596
JAISON PANIKULANGARAIND2052
M G PURUSHOTHAMANBSP1942
ABDUL KAREEMIND1376
EDAPPALLY BASHEERIND1346
SAJI THURUTHIKUNNELSIVASENA1114
JAYAN KONIKARACPI(ML)Red Star932

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.