ഒമ്പതാംക്ലാസില്‍ രണ്ടാംവര്‍ഷവും തോറ്റതില്‍ മനംനൊന്ത് നിസ്‌ല എന്ന വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ തുടരുകയാണ്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം സ്‌കൂളുകള്‍ക്കുമേല്‍ സര്‍ക്കാര്‍ ശക്തമായ നിയന്ത്രണം കൊണ്ടുവരണമെന്നുമാണ് സോഷ്യല്‍മീഡിയകളിലെ പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അരീക്കോട് എസ്.ഒ ഹൈസ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി നിസ്‌ല കഴിഞ്ഞയാഴ്ചയാണ് ആത്മഹത്യചെയ്തത്.
നിസ്‌ലയുടെ ആത്മഹത്യ: സമൂഹം പ്രതികരിക്കട്ടെ… ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട സ്റ്റാറ്റസ് താഴേ.
‘പത്താം ക്ലാസിലേക്ക് വാങ്ങിയ പാഠപുസ്തകങ്ങള്‍ സ്റ്റൂളിന് മുകളില്‍വച്ച് അതില്‍ ചവിട്ടിയാണ് എന്റെ മോള് ജീവിതം അവസാനിപ്പിച്ചത്. തോല്‍പ്പിക്കരുതെന്ന് പറഞ്ഞ് ഹെഡ്മാഷോടും ടീച്ചര്‍മാരോടും ഒരുപാട് കെഞ്ചിയിരുന്നു. എല്ലാരും കൂടി അവളെ ഇവിടെ നിന്ന് പറഞ്ഞയച്ചു.’ കരഞ്ഞുകലങ്ങിയ കണ്ണോടെ ഉമ്മ അസ്മാബി പറഞ്ഞു. എസ്.എസ്.എല്‍.സിയില്‍ നൂറുമേനി ഉറപ്പിക്കാന്‍ അരീക്കോട് ഓറിയന്റല്‍ സ്‌കൂള്‍ അധികൃതര്‍ ഒമ്പതാം ക്ലാസില്‍ രണ്ടുതവണ തോല്‍പ്പിച്ചതില്‍ മനംനൊന്താണ് പതിനഞ്ചുകാരി നിസ്ല ആത്മഹത്യ ചെയ്തത്. റിസല്‍ട്ടറിയാന്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് സന്തോഷത്തോടെ വീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് ചെന്ന നിസ് ല തിരിച്ചെത്തിയത് ജീവിതം അവസാനിപ്പിക്കാനായിരുന്നു. പത്താംതരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേരില്ലാതിരുന്നപ്പോള്‍ ഹെഡ്മാസ്റ്ററുടെ കാലുപിടിച്ചു. വീട്ടുകാരോട് കല്യാണം കഴിപ്പിച്ചുതരാന്‍ പറയൂ എന്നായിരുന്നു മറുപടിയെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു.
അദ്ധ്യാപകരോടും ഏറെ നേരം അപേക്ഷിച്ചു. വാതിലുകളെല്ലാം കൊട്ടിയടച്ചതോടെ പ്രതീക്ഷയറ്റ് ഉച്ചയോടെ അവള്‍ വീട്ടിലെത്തി. ജീവിക്കാനുള്ള അവസാന അവസരത്തിനായി മൊബൈലില്‍ ക്ലാസ് ടീച്ചറെ വിളിച്ചു. ടീച്ചറുടെ മറുപടിയെന്തെന്ന് മറ്റാര്‍ക്കുമറിയില്ല. ബാപ്പയുടെ അനാരോഗ്യം മൂലം നിത്യവൃത്തിക്ക് കൂലിപ്പണിക്കുപോയ ഉമ്മയെയാണ് അവസാന യാത്രപറയാന്‍ വിളിച്ചത്. ഉമ്മച്ചീ, എന്നെ പിന്നെയും തോല്‍പ്പിച്ചു, നെഞ്ചുകലങ്ങുന്ന ഉച്ചത്തില്‍ അവള്‍ കരഞ്ഞു. സാരമില്ല, നമുക്ക് വേറെ സ്‌കൂളില്‍ചേര്‍ന്നു പഠിക്കാമെന്ന് സമാധാനിപ്പിച്ചിട്ടും കരച്ചിലടങ്ങിയില്ല. ഇതോടെ പണിസ്ഥലത്തു നിന്ന് പിടയ്ക്കുന്ന നെഞ്ചോടെ വീട്ടില്‍ പാഞ്ഞെത്തിയപ്പോള്‍ കണ്ടത് അവസാന പിടച്ചിലിലുള്ള മകളെ. കണ്ണടച്ചാല്‍കാണുന്നത് മോളുടെ ചിരിയാണ്. ഒന്നു ജയിപ്പിച്ചിരുന്നെങ്കില്‍, ടീച്ചര്‍മാര്‍ ഒന്നു സമാധാനിപ്പിച്ചിരുന്നെങ്കില്‍ എന്റെ മോള് പോവില്ലായിരുന്നു അസ്മാബി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷയില്‍ അവള്‍അല്‍പ്പം ഉഴപ്പിയിരുന്നു. ഇത്തവണ ജയിക്കണമെന്ന വാശിയായിരുന്നു. രാത്രി ടി.വി പോലും കാണാറില്ല. രാവിലെ നേരത്തെ എണീറ്റുപഠിക്കും. ജയിക്കുമെന്ന് അവള്‍ക്ക് നല്ല ഉറപ്പായിരുന്നു. അയല്‍വാസിയില്‍ നിന്ന് പത്താം ക്‌സാസിലേക്കുള്ള പഴയ പാഠപുസ്തകങ്ങള്‍ വാങ്ങി. ഒരു മാസമായി പത്താം ക്ലാസിലേക്കുള്ള ട്യൂഷന് പോവുന്നുണ്ട്. 2000 രൂപയാണ് ഫീസ് നല്‍കിയത്.
പഠനത്തില്‍ പിറകിലുള്ള കുട്ടിയെന്ന് കളിയാക്കിയവര്‍ റിസല്‍ട്ടു വരുന്നതോടെ ഞെട്ടണമെന്ന് അവള്‍ പറയാറുണ്ടായിരുന്നു. പത്താംക്ലാസിലേക്ക് കൂടുതല്‍ എ പ്ലസ് നേടുന്നവര്‍ മാത്രം മതിയെന്നസ്‌കൂള്‍ അധികൃതരുടെ മനോഭാവമാണ് അവളെ തോല്‍പ്പിച്ചത്. മോഡല്‍ പരീക്ഷയില്‍ നല്ല പ്രകടനമായിരുന്നു. എന്നിട്ടും അവളെ മന:പ്പൂര്‍വ്വം തോല്‍പ്പിച്ചതാണ്‌നിസ്ലയുടെ സഹോദരി തസ്‌നി പറഞ്ഞു. വീട്ടിലേക്ക് വരുംവഴി കണ്ട സഹപാഠികളോടെല്ലാം ജയിച്ചെന്നാണ് പറഞ്ഞത്. വീണ്ടും തോറ്റെന്നത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്കായില്ല. ഉപ്പ ജന്മനാ ബധിരനാണ്. ചിലപ്പോഴൊക്കെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ട്. തൊട്ടടുത്ത മുറിയിലാണ് അവള്‍ ആത്മഹത്യ ചെയ്തത്. ഉമ്മ പാഞ്ഞെത്തിയപ്പോഴാണ് ഉപ്പ ഇക്കാര്യം അറിഞ്ഞത് തന്നെ. ഞങ്ങള്‍ ആരെങ്കിലും അടുത്തുണ്ടായിരുന്നെങ്കില്‍ അവളെ സമാധാനിപ്പിച്ചേനെ. ഞങ്ങളുടെ പെങ്ങള്‍ക്ക് വന്ന ഗതി ഇനി മറ്റാര്‍ക്കും വരരുത്. ഉത്തരവാദികള്‍ക്കെതിരെ നിയമപോരാട്ടം നടത്തും ജീവിത പ്രാരാബ്ധം മൂലം പഠനം പാതിവഴിയില്‍ നിറുത്തി ചെന്നൈയില്‍ ബന്ധുവിന്റെ കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന സഹോദരന്‍ മിസ്താഖ് പറഞ്ഞു.
സ്വന്തമായ വീടെന്ന സ്വപ്നം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് നിസ്ലയുടെ വേര്‍പാട്. സുഹു4ത്തേ..ഈ പാവത്തിനുമുണ്ടായിരുന്നു സ്വപ്നങള്‍… ഈ പാവത്തിനും കൂട്ടുകാരുണ്ടായിരുന്നു… അവ4ക്കിടയില് അഭിമാനത്തോടെ ജീവിക്കാ9 അവളും ആഗ്രഹിച്ചിരുന്നു… ഒടുവില് ആരുടെയൊക്കെയോ ദുരാഗ്രഹങള്ക്കിടയില്‍ ആ കുഞ്ഞു മനസ് തക4ന്നടിഞു… എന്തെ ഈനെറികേടിനെതിരെ പ്രതികരിക്കാന്‍ സമൂഹം തയ്യാറാവാത്തത്…?

(കടപ്പാട്: tvnowlive)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment