Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ കുട്ടികളുടെ ചോക്ക്, സോപ്പ് നിര്‍മ്മാണ യൂണിറ്റ്

ഉദുമ: ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ നടക്കുന്ന അവധിക്കാല വ്യക്തിത്വ പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികള്‍ സ്‌കൂള്‍ ആവശ്യത്തിനുള്ള ചോക്ക് സ്വയം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. സ്‌കൂള്‍ തുറക്കുന്നതോടെ ടഡജണന്റെ ഭാഗമായി പിരിഡുകളില്‍ കുട്ടികള്‍ ചോക്ക് നിര്‍മ്മാണം നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ എം രാമചന്ദ്രന്‍ അറിയിച്ചു. 

മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ നല്ല ചോക്കാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. സോപ്പ് നിര്‍മ്മാണത്തിലും കുട്ടികള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു. വെയ്സ്റ്റ് പേപ്പറുകള്‍ ഉപയോഗിച്ചുകൊണ്ട് നടക്കുന്ന കൗതുക വസ്തുക്കളുടെ നിര്‍മ്മാണത്തില്‍ കുട്ടികള്‍ നിരവധി കൗതുക വസ്തുക്കള്‍ നിര്‍മ്മിച്ചു. പ്രമുഖ പരിശീലകന്‍ പ്രവിരാജ് ഏ.വി, ക്രാഫ്റ്റ് ടീച്ചര്‍ ഷീന, സയന്‍സ് ടീച്ചര്‍ ശ്രീജ, ഷാസിയ, മൈമൂന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ മെയ് 5 മുതല്‍ ആരംഭിച്ച ക്യാമ്പില്‍ നിരവധി പരിശീലന പരിപാടികള്‍ വിദ്യാലയത്തില്‍ നടന്നു വരികയാണ്. പ്രശസ്ത നടനും സംവിധായകനുമായ മഞ്ജുളന്റെ നേതൃത്വത്തില്‍ നാടക പരിശീലന ക്യാമ്പ്, പ്രശസ്ത ചിത്രകാരന്‍ എം. മോഹന ചന്ദ്രന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ചിത്രരചനാ പരിശീലനം, റസാഖ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ ഉപകരണ സംഗീത പരിശീലനം, ബല്‍ക്കീസ് ടീച്ചറിന്റെ നേതൃത്വത്തില്‍ സംഗീത പരിശീലനം, ബാന്‍ഡ് ട്രൂപ്പ് അംഗങ്ങളുടെ പരിശീലനം തുടങ്ങിയവയും നടക്കുന്നു. പ്രിന്‍സിപ്പാള്‍ എം രാമചന്ദ്രന്‍, അക്കാദമിക് സൂപ്പര്‍വൈസര്‍ എ ഷാജി തുടങ്ങിയവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.