തിരുവനന്തപുരം: ചീഫ്‌വിപ്പ് പി.സി.ജോര്‍ജിനോളം തരംതാഴാന്‍ തനിക്കു കഴിയില്ലെന്നു സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായര്‍. അബ്‌ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ മൊഴിനല്‍കാന്‍ കോടതിയില്‍ എത്തിയതായിരുന്നു സരിത.
കേസ് പരിഗണിഗണനയ്‌ക്കെടുത്ത് ഏറെക്കഴിഞ്ഞശേഷമാണ് സരിത കോടതിയിലെത്തിയത്. കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകനും എത്തിയിരുന്നില്ല. 29-ന് കേസ് വീണ്ടും പരിഗണിക്കും. സരിതയ്‌ക്ക് ഇനി മറ്റൊരവസരം കൊടുക്കില്ലെന്ന് ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കെ.വിഷ്‌ണു വ്യക്‌തമാക്കി.
ആര്‍.ബാലകൃഷ്‌ണപിള്ളയുടെ പക്കല്‍ തന്റെ മൊഴിയുടെ പകര്‍പ്പില്ല. എന്നാല്‍ മൊഴിയുടെ ഉള്ളടക്കം പിള്ളയ്‌ക്ക് അറിയാമെന്നും സരിത വ്യക്‌തമാക്കി. കെ.സുധാകരനു വേണ്ടി അബ്‌ദുള്ളക്കുട്ടിയെ രാജിവയ്‌പിക്കാനുള്ള രാഷ്‌ട്രീയക്കളിയില്‍ താന്‍ ഭാഗമല്ല. തനിക്കു പറയാനുള്ളത് 26-ന് ജുഡീഷ്യല്‍ കമ്മിഷന്‍ മുന്‍പാകെ പറയുമെന്നും രാഷ്‌ട്രീയക്കാരുടെ പേര് താന്‍ നേരത്തേ നല്‍കിയ മൊഴിയിലുണ്ടെന്നും അവര്‍ വ്യക്‌തമാക്കി.
അതേസമയം കേസ് പരിഗണിച്ചപ്പോള്‍ കോടതി പരിസരത്തുണ്ടായിരുന്ന സരിത ഹാജരാകാത്തത് എന്തുകൊണ്ടെന്നു വ്യക്‌മാക്കിയില്ല. ആദ്യംമുതല്‍തന്നെ അബ്‌ദുള്ളക്കുട്ടിക്കെതിരായ കേസില്‍ മൊഴി നല്‍കുന്നതില്‍നിന്ന് സരിത ഒഴിഞ്ഞുമാറുകയായിരുന്നു. കൂടുതല്‍ വിലപേശലിനുള്ള തന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment