തിരുവനന്തപുരം: വീട്ടിലെ കാറും സ്വര്‍ണവുമായി മുങ്ങിയ പത്താംക്ലാസുകാരന്‍ പിടിയിലായി. രണ്ട് ദിവസം മുന്‍പ് കാണാതായ പാലോട് സ്വദേശി പത്താം ക്ലാസുകാരനെയാണ് കോവളത്ത് നിന്ന് പൊലീസ് കണ്ടെത്തി. വീട്ടിലെ കാറും 10 പവന്‍ സ്വര്‍ണവും ഏഴായിരം രൂപയുമായി രണ്ട് ദിവസം മുന്‍പാണ് കുട്ടിയെ കാണാതായത്. മുറിയില്‍ കത്തെഴുതി വച്ചായിരുന്നു കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.
രണ്ട് ദിവസം കൊണ്ട് 100 കിലോമീറ്ററിലേറെ ദൂരം കുട്ടി കാറില്‍ കറങ്ങി. പാലോട് നിന്ന് തിരുവനന്തപുരം വഴി കോവളത്തെത്തി. ഇതിനിടെ 5,000 രൂപ മുടക്കി പുതിയ മൊബൈല്‍ വാങ്ങി. വഴിയില്‍ വച്ച് പരിചയപ്പെട്ട നാട്ടുകാരുടെ സഹായത്തോടെ ആഭരണങ്ങള്‍ പണയം വച്ച് 42,000 രൂപയും സ്വന്തമാക്കി.
കാറില്‍ കറങ്ങി നടന്ന പയ്യനെ കണ്ട് സംശയം തോന്നിയ ലൈഫ് ഗാര്‍ഡുമാരാണ് വിവരം പൊലീസിലറിയിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായത്. വീട്ടുകാരുമായുളള അഭിപ്രായ വ്യത്യാസമാണ് വീടു വിട്ടറങ്ങാന്‍ കാരണമെന്നാണ് കുട്ടിയുടെ നിലപാട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment