കണ്ണൂര്‍ : തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് കണ്ണൂരെന്നും കണ്ണൂര്‍ നന്മയുടെ നാടാണെന്നും ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍ പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഏര്‍പ്പെടുത്തിയ വ്യാപാര വ്യവസായ മേഖലയിലെ മികച്ചപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത് കണ്ണൂരില്‍നിന്നാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച സേനയായ കണ്ണൂര്‍ ഇന്‍ഫെന്ററി ബറ്റാലിയന്റെ കൂടെയാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ബറ്റാലിയന്റെ കമാന്റിംഗ് ഓഫീസര്‍ പ്രമോഷനാകുന്ന ദിവസമാണ് ഇന്ന്. എല്ലാവരും അദരിക്കുന്ന ഒരാളാണ് അദ്ദേഹം. കണ്ണൂരിനു വേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തന്റെ കാലത്ത് വിജയകരമായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്താണ് അദ്ദേഹം വിരമിക്കുന്നത്. കണ്ണൂര്‍ ജനതക്ക് ആശംസകള്‍ നേരുന്നു. മോഹന്‍ലാല്‍ കൂട്ടിചേര്‍ത്തു.
സാധു കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങ് കേണല്‍ വി എസ് ബാലി ഉദ്ഘാടനം ചെയ്തു. ചേംബര്‍ പ്രസിഡന്റ് വിനോദ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സി ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ലൈഫ് ടൈം അച്ചീവര്‍ അവാര്‍ഡ് കെ പി ബാലകൃഷ്ണനും മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് കെ പി രവീന്ദ്രനും മികച്ച വ്യാപാരിക്കുള്ള അവാര്‍ഡ് കെ സജീവനും ഏറ്റുവാങ്ങി.
സിനിമാസംവിധായകന്‍ മേജര്‍ രവി, ചേബര്‍ സെക്രട്ടറി സി വി ദീപക്, ട്രഷറര്‍ സുഷീല്‍, മഹേഷ് ചന്ദ്രബാലിഗ, ഹനീഷ്, കാസര്‍കോട് ചേംബര്‍ പ്രതിനിധി അന്‍വര്‍ സാദത്ത്, കാഞ്ഞങ്ങാട് പ്രതിനിധി ജനാര്‍ദ്ദനന്‍, ബീന വത്സരാജ്, ദീപേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മോഹന്‍ലാലിനെ ചേംബര്‍ പ്രസിഡന്റ് വിനോദ് നാരായണനും കേണല്‍ വി എസ് ബാലിയെ സി ജയചന്ദ്രനും പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ കൂറ്റന്‍ പുഷ്പഹാരം അണിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment