കോഴിക്കോട്: നാദാപുരത്ത് പൊലീസും യൂത്ത് ലീഗും തമ്മില്‍ തെറ്റി. അടിപിടി കേസുകളില്‍ പ്രതികളായ യൂത്ത് ലീഗുകാരുടെ പേരില്‍ സ്ഥിരമായി വര്‍ഗീയ സംഘട്ടനത്തിന്റെ കുറ്റം ചുമത്തുന്നതാണ് യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്. ആഭ്യന്തരവകുപ്പ് ഉടനെ ഇടപ്പെട്ടില്ലെങ്കില്‍ പോരാട്ടവുമായി തെരുവിലിറങ്ങുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി നാദാപുരത്ത് പൊലീസും യൂത്ത് ലീഗും രണ്ടുവഴിക്കാണ്. നാട്ടിലെ ചെറിയ അടിപോലും വര്‍ഗീയ സംഘട്ടനത്തിന്റെ ഭാഗമാണെന്ന പൊലീസ് നിലപാടാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ കുറച്ചുകാലമായി നാദാപുരത്ത് പൊലീസും യൂത്ത് ലീഗും രണ്ടുവഴിക്കാണ്. നാട്ടിലെ ചെറിയ അടിപോലും വര്‍ഗീയ സംഘട്ടനത്തിന്റെ ഭാഗമാണെന്ന പൊലീസ് നിലപാടാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്.
അടിപിടി കേസില്‍ പ്രതികളായ ചില യൂത്ത് ലീഗുകാരെ നല്ലനടപ്പ് നടപടിക്കു പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുള്ള ആളുകള്‍ക്കെതിരെ സബ് ഇന്‍സ്പെക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നടപടിയാണ് നല്ലനടപ്പ്. പൊലീസിന്റെ റിപ്പോര്‍ട്ടുപ്രകാരം സബ്കലക്ടറാണ് നല്ലനടപ്പിന് ഉത്തരവിടുന്നത്.
പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്, ബോണ്ടുപ്രകാരം ജാമ്യമെടുക്കുന്നതാണ് ഈ നടപടി. ഇങ്ങനെ, നൂറോളം യൂത്ത് ലീഗുകാരെ നല്ലനടപ്പിന് കേസെടുത്തത് കാട്ടുനീതിയാണെന്ന് യൂത്ത് ലീഗ് നേതൃത്വം ആരോപിച്ചു.
വഴിത്തെറ്റിയ നാദാപുരം പൊലീസിന് നേര്‍വഴി കാട്ടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെടണമെന്ന് സമൂഹ മാധ്യമത്തിലൂടെ പ്രചാരണം വ്യാപകമാണ്. നാദാപുരം മേഖലയില്‍ വര്‍ഗീയ സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി മുഖംനോക്കാതെ നടപടിയെടുക്കുകയാണെന്ന് പൊലീസ് വിശദീകരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment