ചെന്നൈ: അമ്പുവെന്ന വളര്‍ത്തുനായ സംഗീതയ്ക്കും കുടുംബത്തിനും സ്വന്തം മകളെപ്പോലെയാണ്. അമ്പുവിനെ കാണാതായപ്പോള്‍ കുടുംബാംഗത്തെ നഷ്ടപ്പെട്ടപോലെയാണ് അവര്‍ വിഷമിച്ചത്. കാണാതായ വളര്‍ത്തുനായയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണു സംഗീതയും ഭര്‍ത്താവ് ആര്‍. ശരവണനും.
ബ്ളൂക്രോസ് ഓഫ് ഇന്ത്യയുടെ ഫെയ്സ്ബുക്ക്പേജിലാണു ദമ്പതികള്‍ ഇതു പോസ്റ്റ് ചെയ്തിട്ടുള്ളത്. ചെന്നൈ സാലിഗ്രാമത്തെ വീട്ടില്‍നിന്ന് ശനിയാഴ്ച വൈകിട്ട് 8.30നാണ് അമ്പുവിനെ കാണാതായത്. വളരെ വേഗത്തില്‍ ഓടുന്നനായയെ അമ്പു എന്നുവിളിച്ചാല്‍ വിളി കേള്‍ക്കുമെന്നും ദമ്പതികള്‍ പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബ്ളൂക്രോസിന്റെ തിരുപ്പൂര്‍ യൂണിറ്റില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണു സാധാരണ ഇനത്തില്‍പ്പെടുന്ന ഈ നായയെ ദമ്പതികള്‍ ദത്തെടുത്തത്.
ഫെയ്സ്ബുക്കിലെ പോസ്റ്റുകള്‍ കാണുന്നവര്‍ നായയെ കണ്ടെത്താന്‍ സഹായിക്കുമെ ന്നാണു ബ്ളൂക്രോസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ കാനഡയിലുള്ള സംഗീത, നായയെ കാണാതായ വാര്‍ത്തയറിഞ്ഞു യാത്ര റദ്ദാക്കി മടങ്ങിവരാനൊരുങ്ങുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment