Latest News

സ്വയം തീകൊളുത്തിയ ആള്‍ കെട്ടിപ്പിടിച്ച ബി എസ് പി നേതാവ് മരിച്ചു

ലക്‌നൗ: തത്സമയ ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ സ്വയം തീകൊളുത്തിയ ആള്‍ കെട്ടിപ്പിടിച്ചതിനെത്തുടര്‍ന്ന് പൊള്ളലേറ്റ ഉത്തര്‍പ്രദേശിലെ ബി എസ് പി നേതാവ് മരിച്ചു. കമറുസാമ ഫൗജിയാണ് വെള്ളിയാഴ്ച രാത്രി ആസ്പത്രിയില്‍ മരിച്ചത്. അദ്ദേഹത്തിന് 75 ശതമാനം പൊള്ളലേറ്റിരുന്നു.

ലക്‌നൗവില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള സുല്‍താന്‍പൂരിലെ പാര്‍ക്കില്‍ ദൂരദര്‍ശന്റെ ടെലിവിഷന്‍ ചര്‍ച്ച നടക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം. ദുര്‍ഗേഷ് കുമാര്‍ സിങ് എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയശേഷം ബി എസ് പി നേതാവിനെ കെട്ടിപ്പിടിച്ചു. ദുര്‍ഗേഷ് കുമാര്‍ സിങ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത 150 ലേറെപ്പേര്‍ നോക്കിനില്‍ക്കെയാണ് സംഭവം.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാല്‍ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തിലൂടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ബി എസ് പി നേതാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.