Latest News

ട്രെയിന്‍ മറിഞ്ഞ് മരിച്ചവരുടെ എണ്ണം 25 ആയി

മുംബൈ: കൊങ്കണ്‍പാതയില്‍ പാസഞ്ചര്‍ ട്രെയിന്‍ മറിഞ്ഞ് മരിച്ചവരുടെ എണ്ണം 25 ആയി. നൂറിലധികംപേര്‍ക്ക് പരുക്കേറ്റു. മുംബൈ ഗോവ റൂട്ടില്‍ റോഹക്കുസമീപമാണ് അപകടം. ദിവ സാവന്ത്വാടി പാസഞ്ചറിന്റെ എന്‍ജിനും നാലു ബോഗികളുമാണ് മറിഞ്ഞത്. അപകടത്തെക്കുറിച്ച് റയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

റോഹ, നാഗോതാനെ റയില്‍വെ സ്‌റ്റേഷനുകള്‍ക്ക് മധ്യേ കൊങ്കണ്‍ പാതയുടെ ആദ്യഭാഗത്താണ് ഞായറാഴ്ച രാവിലെ 9.30 ഓടെ അപകടം. തുരങ്കത്തില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് എഞ്ചിനും നാല് ബോഗികളും പാളം തെറ്റിയത്. ഇതില്‍ രണ്ട് ബോഗികളും എഞ്ചിനും പൂര്‍ണമായും മറിഞ്ഞു. അപകടത്തില്‍പ്പെട്ട ബോഗികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. അലിബാഗിലെയും റോഹയിലെയും ആശുപത്രികളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

ദിവസേന നിരവധി യാത്രക്കാരാണ് ദിവ..സാവന്ത്വാടി പാസഞ്ചറിനെ ആശ്രയിക്കുന്നത്. തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തീവണ്ടി പാളം തെറ്റിയത് കൊങ്കണ്‍ പാതയിലെ ഗതാഗതം തടസപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് രത്‌നഗിരിക്ക് സമീപം ചരക്ക് വണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.