Latest News

ബി.ജെ.പി-ടി.ഡി.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പു് പോസ്റ്ററില്‍ കെ.ബി ഗണേഷ് കുമാര്‍

വിശാഖപട്ടണം: വിശാഖപട്ടണത്തെ മലയാളികള്‍ ബിജെപി ടിഡിപി സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പോസ്റ്റര്‍ കണ്ട് ഞെട്ടി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ബി ഗണേഷ്കുമാര്‍. പോസ്റ്ററില്‍ ടിഡിപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ സൈക്കില്‍ ചിഹ്നത്തില്‍ ഗണേഷ്കുമാറിന് വോട്ടു ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വിശാഖപട്ടണം ലോക് സഭാ മണ്ഡലത്തില്‍ ഏ‍ഴു അസംബ്ലി സീറ്റുകളാണുള്ളത്. ഇതില്‍ വിശാഖപട്ടണം സൗത്ത് മണ്ഡലത്തില്‍ ടിഡിപി സ്ഥാനാര്‍ത്ഥി വി.ഗണേഷ്കുമാറാണ് മല്‍സരിക്കുന്നത്. പോസ്റ്ററടിക്കാന്‍ നല്‍കിയ വിശാഖ സമാചാരം പ്രസ്സുകാര്‍ ടിഡിപിക്കും ബിജെപിക്കും നല്ല പണിയാണ് നല്‍കിയത്. 

വി.ഗണേഷ്കുമാറിന് പകരം പോസ്റ്ററില്‍ നല്‍കിയത് കേരളത്തിലെ മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ ഫോട്ടോ. മലയാളികള്‍ ഏറെയുള്ള നിയോജകമണ്ഡലമാണ് വിശാഖപട്ടണം സൗത്ത്. പോസ്റ്റര്‍ ചുമരുകളിലൊട്ടിക്കുക മാത്രമല്ല, ദിനപത്രങ്ങളില്‍ പരസ്യമായി നല്‍കുകയും ചെയ്തു. പരസ്യം കണ്ട മലയാളികള്‍ ടിഡിപി നേതാക്കളെയും ബിജെപി നേതാക്കളെയും വിളിച്ച് കാര്യം പറഞ്ഞപ്പോ‍ഴാണ് പറ്റിയ അമളി അവരും ശ്രദ്ധിക്കുന്നത്.

വിശാഖ പട്ടണം ലോക് സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. ഹരിബാബുവാണ് ടിഡിപി-ബിജെപി സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥി. വിശാഖ പട്ടണം നോര്‍ത്ത് മണ്ഡലമൊ‍ഴികെ മറ്റെല്ലാ അസംബ്ലി മണ്ഡലങ്ങളിലും ടിഡിപി സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.