മസ്‌കററ്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം മുപ്പതിനായിരം കള്ളവോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി സിദ്ധീഖ് ആരോപിച്ചു.
ഒരു വനിതാ ഉദ്യോഗസ്ഥ രണ്ട് സ്ഥലത്ത് വോട്ട് ചെയ്യുന്നതടക്കമുളള വീഡിയോ ക്ലിപ്പുകള്‍ കൈവശമുണ്ട്. ഒരാള്‍ പത്ത് കളളവോട്ട് ചെയ്തതിന്റെയും വ്യക്തമായ തെളിവ് കൈവശമുണ്ട്
തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ഈ തെളിവുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്ന് സിദ്ധീഖ് മസ്‌കത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാക്ക് നേരിട്ടെത്തിക്കേണ്ട ബി.എല്‍.ഒ സ്‌ലിപ്പുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ ഏല്‍പ്പിച്ച് സ്ഥലം വിടുകയായിരുന്നു. ഇത് സി.പി.എമ്മിന് കളളവോട്ട് ചെയ്യാന്‍ എളുപ്പമായി.
പ്രവാസികളുടെ വോട്ടുകളാണ് അധികവും കളളവോട്ടായി പോള്‍ ചെയ്തതെന്ന് സിദ്ദീഖ് പറഞ്ഞു.
ഒമാന്‍ ഒ.ഐ.സി.സി ഭാരവാഹികളായ സിദ്ദീഖ് ഹസ്സന്‍,എന്‍.ഒ ഉമ്മന്‍, മാന്നാര്‍ അയ്യൂബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഒമാന്‍ ഒ.ഐ.സി.സി ഭാരവാഹികളായ സിദ്ദീഖ് ഹസ്സന്‍,എന്‍.ഒ ഉമ്മന്‍, മാന്നാര്‍ അയ്യൂബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment