ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വന്‍ ചുഴലിക്കാറ്റ്. അതിശക്തമായ കാറ്റില്‍ സ്‌കൂള്‍ കെട്ടിടവും വീടുകളും തകര്‍ന്നു. ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വന്‍ കൃഷിനാശവും ഉണ്ടായി. ആര്യടുക്കം, ബാര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
ബാര ജിഡബ്ല്യു എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര നിലംപൊത്തി. ഖിളര്‍ ജുമാമസ്ജിദിന്റെ ഓടുകള്‍ തകര്‍ന്നു. ബാലഗോപാല ക്ഷേത്രത്തിനും കേടുപാടുകള്‍ സംഭവിച്ചു.
മുരളീധരന്‍, ഷണ്‍മുഖം, ജാനകി എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. അസിനാര്‍, മണികണ്ഠന്‍, ഹമീദ്, മുഹമ്മദ്, ശശി, അബൂബക്കര്‍, കുഞ്ഞിരാമന്‍, കുമാരന്‍, കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ കൃഷികളും നശിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പഞ്ചായത്ത് വിവിധ ഭാഗങ്ങളിലായി ഇരുതോളം ഇലക്ട്രിക് തൂണുകളും തകര്‍ന്നു. ഇത് കാരണം തടസ്സപ്പെട്ട വൈദ്യുതി ബന്ധം ബുധാനാഴ്ച വൈകുന്നേരം വരെ പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, വില്ലേജ് ഓഫീസര്‍ ജ്യോതികുമാരി എന്നിവര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, വില്ലേജ് ഓഫീസര്‍ ജ്യോതികുമാരി എന്നിവര്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News






No comments:
Post a Comment