Latest News

ഓട്ടോയില്‍ പോലീസ് ജീപ്പിടിച്ച്‌ അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് രോഗിയുമായി പോയ ഓട്ടോയിലിടിച്ച് അമ്മയും മകളും മരിച്ചു. കണ്ണാറംകോട് മാടന്‍പള്ളിക്കോണം അശ്വതി ഭവനില്‍ പൊന്നമ്മ (65), മകള്‍ ലാല്‍ ഭവനില്‍ വാസന്തി (42) എന്നിവരാണ് മരിച്ചത്. പൊന്നമ്മയുടെ മകന്‍ സുരേന്ദ്രന്‍ മരുമക്കളായ ബാബു, തങ്കമണി, ഓട്ടോ െ്രെഡവര്‍ വാണ്ട സ്വദേശി സുമേഷ് (29) എന്നിവര്‍ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 12.30നാണ് സംഭവം. നെഞ്ചുവേദനയെത്തുടര്‍ന്ന് നെടുമങ്ങാട് താലൂക്കാശുപത്രിയിലെത്തിച്ച പൊന്നമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. രോഗിയെയും കൊണ്ട് ഓട്ടോയില്‍ പോകവേ നെടുമങ്ങാട് പത്താംകല്ല് റിലയന്‍സ് പമ്പിന് എതിര്‍വശത്ത് വച്ച് അമിതവേഗതയില്‍ വന്ന പൊലീസ് ജീപ്പ് എതിര്‍ദിശയിലേക്ക് കയറി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വണ്ടിയും തലകീഴായി മറിഞ്ഞു. കരകുളത്തു നിന്ന് മദ്യപിച്ച് ബഹളം വച്ച പ്രതിയുമായി നെടുമങ്ങാട്ടേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ്. ജീപ്പ് െ്രെഡവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.

ഓട്ടോയിലുള്ളവരെ രക്ഷിക്കുന്നതിനു പകരം ജീപ്പ് നിവര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസിനെ ബൈക്കില്‍ അതുവഴി വന്ന നാട്ടുകാരായ ഷിഹാബും ശ്രീജിത്തും തടഞ്ഞുനിറുത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.പി പ്രമോഷിനെ വിവരം അറിയിക്കുകയും ചെയ്തു. പ്രമോഷ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയി.

പ്രമോഷിനെ വിട്ടയച്ചെങ്കിലും മറ്റു രണ്ട് പേര്‍ക്കെതിരെ പൊലീസിനെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് കേസെടുത്തു. അപകടത്തില്‍ നെടുമങ്ങാട് ഗ്രേഡ് എസ്.ഐ രാജു, സി.പി.ഒമാരായ മുജീബ്, ഷിഥു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ജനങ്ങള്‍ക്ക് സഹായമാകേണ്ട പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ മുങ്ങാന്‍ ശ്രമിച്ചതിലും യുവാക്കള്‍ക്കെതിരെ കള്ളക്കേസ് എടുത്തതിലും പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നെടുമങ്ങാട്ട് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police Jeep, Auto Riksha, Accident.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.