Latest News

ടോയ്‌ലെറ്റില്‍ പെന്‍കാമറ:വൈദ്യുതി ബോര്‍ഡ് ജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കോട്ടയം തലയോലപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ടോയ്‌ലെറ്റില്‍ പെന്‍കാമറ ഘടിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് മീറ്റര്‍ റീഡര്‍ ജോബിന്‍ സിറിയക്കിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നതിന് കോട്ടയത്തെ ഡിവിഷന്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ താക്കീത് ചെയ്തതായും കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു.

ടോയ്‌ലെറ്റില്‍ കാമറ വച്ചു എന്ന പരാതി ഉയര്‍ന്നിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. ചിലര്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗമാണ് സംഭവം അന്വേഷിച്ചത്. ജോബിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kottayam, Toilet, Pen Camera.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.