Latest News

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍

പാലക്കാട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റു ചെയ്തു. എരിമയൂര്‍ സ്വദേശികളായ ഷിബില, കാമുകന്‍ കോങ്ങാട് സ്വദേശി വിനോബ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ആലത്തൂരിന് സമീപം എരുമയൂരില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലാണ് ഇവരുടെ പ്രസവം നടന്നത്. അപ്പോള്‍ തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് സമീപത്തെ തോട്ടിലുപേക്ഷിക്കുകയായിരുന്നു.

ഷിബിലയുടെ ഭര്‍ത്താവ് ഏറെ നാളായി ഗള്‍ഫിലാണ്. വിനോബുമായി ഏറെ നാളായി ഷിബിലയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാമുകനുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കരുതുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder, Child, Police, case, Arrested.

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.