Latest News

ഒമ്പതില്‍ തോറ്റ ബംഗാളി ഡോക്ടറായി; കൊച്ചിയിലെ പൈല്‍സ് ക്ലിനിക്കില്‍ വന്‍ തിരക്ക്‌

കൊച്ചി: ഒന്‍പതാം ക്ലാസ് തോറ്റ ബംഗാളി യുവാവ് കൊച്ചി നഗരത്തില്‍ രണ്ടു വര്‍ഷമായി വിജയകരമായി പൈല്‍സ് ക്ലിനിക് നടത്തി ഒടുവില്‍ പോലീസ് റെയ്ഡില്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ നാദിയ രാജ്യനഗര്‍ സ്വദേശി പ്രസന്‍ജിത്ത് മലാക്കര്‍ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തിനെ തോപ്പുംപടിയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. പ്രസന്‍ജിത്ത് മലാക്കറെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും വടുതല ഡോണ്‍ ബോസ്‌കോയ്ക്കു സമീപം ഒരു വീട് കേന്ദ്രീ കരിച്ചാണ് പൈല്‍സ് ക്ലിനിക്ക് നടത്തിയിരുന്നത്.

ദിവസേന നിരവധി പേര്‍ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നതായി പോലീസ് പറഞ്ഞു. ലോഹം തുരുമ്പെടുക്കാതിരിക്കാന്‍ പ്രൈമറായി അടിക്കുന്ന സിങ്ക് ഫോസ്‌ഫേറ്റും വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഉപയോഗിച്ചാണ് ഇയാള്‍ മൂലക്കുരുവിന് വിദഗ്ധ ചികിത്സ നടത്തിവന്നിരുന്നത്. ഡാല്‍ഡ പേസ്റ്റ് രൂപത്തിലാക്കിയും മരുന്നായി വിതരണം ചെയ്തിരുന്നു. 5,000 രൂപ വരെയാണ് ചികിത്സയ്ക്കായി ഇയാള്‍ രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നത്. വ്യാജ ഡോക്ടറുടെ ചികിത്സയ്ക്കു വിധേയരായ ചിലര്‍ ഗുരുതരാവസ്ഥയില്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

പുറത്തു പറയാനുള്ള മടി കാരണമാണ് രോഗം കൂടുതലായിട്ടും ആരും ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്താതിരുന്നതെന്നു പോലീസ് പറഞ്ഞു. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറാണ് റെയ്ഡ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ച പോലീസിന് പാരലല്‍ മെഡിക്കല്‍ പ്രാക്ടീസിന് അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇയാള്‍ കൈമാറിയെങ്കിലും പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളില്‍ ചിലര്‍ നഗരത്തില്‍ ഇത്തരത്തില്‍ ചികിത്സ നടത്തുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം നടക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kochi, Doctor, Clinic, Police rade.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.