ഭിവാനി: ഹരിയാനയിലെ റോതക്കിലെ മഹേം റോഡിലുള്ള ഒരു ഇന്റര്‍നെറ്റ് കഫേ കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. കോളേജ് വിദ്യാര്‍ഥികളുള്‍പ്പെട്ട വാണിഭസംഘം കഫെ കേന്ദ്രീകരിച്ചു മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പെണ്‍വാണിഭം സംഘം പിടിയിലായത്. കോളേജ് വിദ്യാര്‍ഥികളായ നാലു പെണ്‍കുട്ടികളും മൂന്നു യുവാക്കളുമാണ് കഫെ ഉടമയുമാണ് പോലീസ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ യുവാക്കളും കോളേജില്‍ പഠിക്കുന്നവരാണെന്നാണു സൂചന.
പോലീസ് എത്തിയതോടെ കഫെയിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വന്‍പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. കഫെയില്‍ റെയ്ഡ് നടക്കുന്നതറിഞ്ഞതോടെ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയത് സംഘര്‍ഷത്തിനിടയാക്കി. അറസ്റ്റിലായവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെ റോഡ് ബ്ലോക്കായി ചെറിയ തോതിലുള്ള ലാത്തിചാര്‍ജ് നടത്തിയാണ് അറസ്റ്റിലായവരെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. കഫെയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അശ്ലീലസിഡികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കമ്പ്യൂട്ടറുകളില്‍ അശ്ലീലചിത്രങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് സൂചിപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി കഫെ പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.
അതേസമയം, അറസ്റ്റിലായവര്‍ കമിതാക്കളാണെന്ന വാദവും ഉയരുന്നുണ്ട്. സമീപത്തുള്ള കോളേജിലെ വിദ്യാര്‍ഥികളാണത്രെ അറസ്റ്റിലായിരിക്കുന്നത്. കമിതാക്കളായ വിദ്യാര്‍ഥികള്‍ കഫെയിലെത്തി മണിക്കൂറുകള്‍ ചെലഴിക്കാറുണ്ടത്രെ. പുറത്തു നിന്നും കാണാത്ത രീതിയില്‍ സജീകരിച്ചിരിക്കുന്ന ക്യാബിനുകളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. കഫെ ഉടമയുടെ ഒത്താശയൊടെയാണ് വിദ്യാര്‍ഥികളുടെ പരിപാടികള്‍. നാട്ടുകാര്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും പോലീസ് നടപടി വിരളമാണെന്നാണ് ആക്ഷേപം. എന്നാല്‍ നേരത്തെ രണ്ടു തവണ കഫെയില്‍ റെയ്ഡ് നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sex Racket, Internet-Cafe, Police, Rade, Arrested.
No comments:
Post a Comment