കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ചതുര്‍ നക്ഷത്ര ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ നഗരസഭാ കൗണ്‍സില്‍ നിരാക്ഷേപ പത്രിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെളിവെടുപ്പിന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ വ്യാഴാഴ്ച കാഞ്ഞങ്ങാട്ടെത്തും. രാവിലെ 10 മണിക്ക് ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്റെ സാന്നിധ്യത്തില്‍ അദ്ദേഹം തെളിവെടുക്കും.
യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാര്‍ ലൈസന്‍സിന് അനുമതി നല്‍കരുതെന്ന കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് കാഞ്ഞങ്ങാട് നഗരസഭയിലെ യു ഡിഎഫ് ഭരണസമിതി നേതൃത്വത്തെ വെട്ടിലാക്കി ബാര്‍ ലൈസന്‍സ് അജണ്ട പരിഗണിച്ചതും പ്രതിപക്ഷം തങ്ങളുടെ ഭൂരിപക്ഷത്തില്‍ നിരാക്ഷേപ പത്രിക അനുവദിപ്പിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നിരാക്ഷേപ പത്രിക സംബന്ധിച്ച് യു ഡി എഫും ബി ജെ പി-സിപിഎം കൗണ്‍സിലര്‍മാരും ഒറ്റക്കെട്ടായും ഇപ്പോള്‍ തര്‍ക്കത്തിലാണ്.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ പ്രഭാകരന്‍ വാഴുന്നോറടി, കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാര്‍ വാഴുന്നോറടി എന്നിവരെ കെ പി സി സി പ്രസിഡണ്ട് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.
ഈ വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍, ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാറിനെ ചുമതലപ്പെടുത്തിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് പുറമെ കാഞ്ഞങ്ങാട്ടെ പാര്‍ട്ടി നേതാക്കളെയും നാളത്തെ തെളിവെടുപ്പിന് വിളിപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment