കാഞ്ഞങ്ങാട്: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ബ്ലേഡുകാര്‍ക്കെതിരായ നടപടി പോലീസ് തുടരുന്നു. അനധികൃത പണമിടപാട് നടത്തിവരികയായിരുന്ന കാഞ്ഞങ്ങാട്ടെ വസ്ത്ര വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു.
കാഞ്ഞങ്ങാട് നഗരത്തില്‍ സുല്‍ത്താന മാക്‌സി സെന്റര്‍ നടത്തുന്ന മാലോം മുട്ടോം കടവ് നെല്ലിക്കാശേരിയിലെ എന്‍ പി സിജുവിനെയാണ് (28) ഹൊസ്ദുര്‍ഗ് എസ് ഐ കെ ബിജുലാല്‍ അറസ്റ്റുചെയ്തത്.
സിജു ബ്ലേഡ് ഇടപാട് നടത്തുകയാണെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുല്‍ത്താന മാക്‌സി സെന്ററില്‍ റെയ്ഡ് നടത്തുകയും അനധികൃത പണമിടപാടിനുപയോഗിക്കുന്ന മുദ്രപത്രങ്ങളും, ആര്‍സി ബുക്കുകളും പിടിച്ചെടുക്കുകയുമായിരുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ബ്ലേഡ് മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കുകയാണ്. തീരദേശങ്ങളിലും അനധികൃത പണമിടപാട് സംഘങ്ങളുണ്ട്.
മലയോര പ്രദേശങ്ങളായ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം എന്നിവിടങ്ങളിലും ബ്ലേഡു കാര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
മാലോം, കൊന്നക്കാട് എന്നിവിടങ്ങളില്‍ അനധികൃത പണമിടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും രേഖകളൊന്നും ലഭിച്ചില്ല. ബ്ലേഡുകാരില്‍ ഭൂരിഭാഗവും രേഖകള്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേ സമയം ബ്ലേഡില്‍ കുടുങ്ങിയ ഇരകളില്‍ പലരും പരാതിയുമായി രംഗത്തുവരാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
മാലോം, കൊന്നക്കാട് എന്നിവിടങ്ങളില്‍ അനധികൃത പണമിടപാടുകള്‍ നടത്തുന്നവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും രേഖകളൊന്നും ലഭിച്ചില്ല. ബ്ലേഡുകാരില്‍ ഭൂരിഭാഗവും രേഖകള്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേ സമയം ബ്ലേഡില്‍ കുടുങ്ങിയ ഇരകളില്‍ പലരും പരാതിയുമായി രംഗത്തുവരാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
കൊള്ളപ്പലിശക്കാരുടെ ഭീഷണികളും പ്രലോഭനങ്ങളും ഇതിനൊരു കാരണമാകുകയാണ്. ബ്ലേഡുകാരുടെ ഗുണ്ടാ സംഘങ്ങള്‍ ഇരകളുടെ വീടുകളില്‍ കയറി ഭീഷണി മുഴക്കുന്നത് ഇനിയും അവസാനിച്ചിട്ടില്ല.
ബ്ലേഡുകാര്‍ക്കെതിരെ പരാതി നല്‍കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മാത്രമേ കൂടുതല്‍ നടപടികള്‍ കൈകൊള്ളാന്‍ സാധിക്കുകയുള്ളൂ വെന്ന നിലപാടിലാണ് പോലീസ്. നീലേശ്വരത്തെ അനധികൃത പണമിപാടുകാര്‍ക്കെതിരായ അന്വേഷണവും പോലീസ് തുടരുന്നുണ്ട്. തമിഴ്‌നാട് സ്വദേശികളായ ബ്ലേഡ് സംഘങ്ങള്‍ നീലേശ്വരം മേഖല കേന്ദ്രീകരിച്ച് സജീവമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment