കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി ഭര്‍തൃമതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഗള്‍ഫുകാരനെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. ചെമ്മനാട് സ്വദേശി നിസാറി (28)നെതിരെയാണ് കേസ്. ഉദുമ സ്വദേശിനിയായ 23 കാരിയാണ് പരാതിക്കാരി.
2011മുതല്‍ പ്രലോഭനം തുടരുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. പയ്യന്നൂര്‍, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹം ചെയ്യാമെന്ന ഉറപ്പിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് നിസാറിനൊപ്പം പോയതെന്ന് പരാതിയിലുണ്ട്. ഹൊസ്ദുര്‍ഗ് സി.ഐ ടി.വി സുമേഷാണ് കേസന്വേഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Udma, Rape, Police, Case.
No comments:
Post a Comment