Latest News

മയ്യിലില്‍ ടോട്ടല്‍ ഫോര്‍ യു മോഡല്‍ തട്ടിപ്പ്; യുവാവ് കോടികളുമായി മുങ്ങി

മയ്യില്‍: നിരവധി പേരില്‍ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. മയ്യിലെ പ്രമുഖ സ്വാശ്രയ കോളേജിലെ വാന്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന മലപ്പട്ടം സ്വദേശി റഷീദാണ് കോടികള്‍ തട്ടിയെടുത്ത് നാട് വിട്ടത്. ടോട്ടല്‍ ഫോര്‍യു മോഡലിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഒരു ലക്ഷം രൂപ നല്‍കിയാല്‍ ഒരു മാസത്തിനകം 1,15,000 രൂപ തിരിച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച മയ്യില്‍, കണ്ടക്കൈ, കയരളം മേഖലയിലെ നിരവധി പേര്‍ ഇയാളുടെ വലയില്‍ വീണു. വിശ്വാസം പിടിച്ച് പറ്റാന്‍ ആദ്യം ഒരുലക്ഷം രൂപ നല്‍കിയവര്‍ക്ക്് നിശ്ചിത തീയതിക്കകം തന്നെ പതിനഞ്ച് ശതമാനം പലിശ സഹിതം പണം മടക്കി നല്‍കി. ഒരു മാസത്തിനകം 15 ശതമാനം പലിശ ലഭിക്കുമെന്നായതോടെ ഒരുലക്ഷം നല്‍കിയവര്‍ പിന്നീട് അഞ്ചും പത്തും ലക്ഷം നല്‍കാന്‍ തുടങ്ങി എന്നാല്‍ യുവാവ് പൊടുന്നനേ മുങ്ങുകയായിരുന്നു. ഇതോടെയാണ് നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായത്.

സ്വര്‍ണ്ണം പണയം വെക്കാന്‍ നല്‍കുന്ന സ്ത്രീകള്‍ക്ക് ഇയാള്‍ അയ്യായിരം രൂപ പാരിതോഷികം നല്‍കാറുണ്ടായിരുന്നു. അങ്ങനെ ഈ മേഖലയില്‍ നിരവധി സ്ത്രീകളെയും ഇയാള്‍ കയ്യിലെടുത്തു. ഈ രീതിയില്‍ സ്വര്‍ണ്ണം പണയം വെക്കാന്‍ നല്‍കിയ നിരവധി സ്ത്രീകളും ഇയാളുടെ തട്ടിപ്പിനിരയായി. ആദ്യകാലത്ത് കുഴല്‍പ്പണ ഇടപാടും വാഹന കച്ചവടവും നടത്തിയിരുന്ന റഷീദ് മലപ്പട്ടം പാലത്തിന് സമീപമായിരുന്നു താമസിച്ചിരുന്നത്. ഈ വീടും സ്ഥലവും വിറ്റ് കയരളം മൊട്ടയില്‍ കുറച്ച് കാലം വാടകക്ക് താമസിച്ചു. ഇപ്പോള്‍ ഇയാളുടെ കുടുംബം കണ്ടക്കൈയിലാണ് താസിക്കുന്നത്. പിതാവ് കയരളത്ത് പലചരക്കുകട നടത്തുന്നുണ്ട്. തട്ടിപ്പുകാരന്‍ ഹൈദ്രബാദിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. 

എന്നാല്‍ കണ്ടുകിട്ടിയിരുന്നില്ല. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈണ്‍ നമ്പര്‍ പിന്തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഇയാള്‍ ഗള്‍ഫിലേക്ക് കടന്നുവെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മാനക്കേട് ഓര്‍ത്ത് പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇത് തട്ടിപ്പുകാരന് സഹായകരമായിട്ടുണ്ട്. വാടകക്ക് എടുത്ത കാറുമായാണ് ഇയാല്‍ സ്ഥലം വിട്ടിരിക്കുന്നതത്രെ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, For You Model, Robbery. Kannur, Mayyil, Police, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.