Latest News

സി.എച്ച് അബ്ദുല്ല മൗലവിയുടെ ജനാസ ബുധനാഴ്ച രാവിലെ 11 മണിക്ക് ഖബറടക്കും

പളളിക്കര: അജ്മീരിലേക്കുളള യാത്രയ്ക്കിടെ ഗുജറാത്തിലെ സൂറത്തിനടുത്ത സിംറയില്‍ വെച്ച് അന്തരിച്ച പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ അല്‍ഹാജ് സി.എച്ച് അബ്ദുല്ല മൗലവിയുടെ ജനാസ ബുധനാഴ്ച രാവിലെ 11 മണിക്ക് ഖബറടക്കും. 

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സിംറയില്‍ നിന്നും ആംബുലന്‍സില്‍ പുറപ്പെട്ട മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ കല്ലിങ്കാലിലുളള ഖാസിയുടെ വസതിയില്‍ എത്തിക്കും. രാവിലെ 9 മണിയോടെ അബ്ദുല്ല മൗലവി പടുത്തുയര്‍ത്തിയ പളളിക്കര ഹസനിയ യതീംഖാനയില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം 11 മണിയോടെ പൂച്ചക്കാട് ജുമാമസ്ജിദിലേക്ക് കൊണ്ടു പോകും.
പ്രസിദ്ധമായ പൂച്ചക്കാട് മഖാമില്‍ അന്ത്യവിശ്രമം കൊളളുന്ന പിതാവ് ഖാസി ഹസൈനാര്‍ വലിയുല്ലാഹിയുടെ മഖ്ബറയുടെ അരികിലാണ് അബ്ദുല്ല മൗലവിക്ക് ഖബറിടം ഒരുക്കിയിരിക്കുന്നത്.
നീണ്ട മൂന്നര പതിററാണ്ടിലധികമായി ആത്മീയ രംഗത്ത് നിറഞ്ഞു നിന്ന ഖാസി സി.എച്ച് അബ്ദുല്ല മൗലവിയുടെ വിയോഗം തീരാനഷ്ടമാണ് പളളിക്കരയ്ക്ക്.

അബ്ദുല്ല മൗലവിയുടെ വിയോഗത്തില്‍ അനുശോചിച്ച് പളളിക്കര പഞ്ചായത്തില്‍ വ്യാപാരികള്‍ ഉച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. പളളിക്കര സംയുക്ത ജമാഅത്ത് പരിധിയിലെ മദ്രസ്സകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഖബറടക്കത്തിന് ശേഷം പൂച്ചക്കാട് ജുമാമസ്ജിദില്‍ നടക്കുന്ന പ്രാര്‍ത്ഥന മജ്‌ലിലും അനുശോചനയോഗത്ത് പ്രമുഖ പണ്ഡിതന്‍മാരും മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, CH. Abdulla Haji, Pallikere Qazi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.