മങ്കൊമ്പ്: അയല്‍ക്കൂട്ടത്തില്‍ നിന്നും ബാങ്കില്‍ അടയ്ക്കുന്നതിനായി നല്കിയ പണം സിഐടിയു നേതാവിന്റെ ഭാര്യ തിരിമറി നടത്തിയതായി ആക്ഷേപം. അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്കി. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗങ്ങളാണ് സാമ്പത്തിക തിരിമറി സംബന്ധിച്ച് പുളിങ്കുന്ന് സ്റ്റേഷനില്‍ പരാതി നല്കിയത്.
അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകളില്‍ തിരിച്ചടവും ദീര്‍ഘനാളത്തെ നിക്ഷേപത്തുകയുമാണ് ബാങ്കിലടയ്ക്കാതെ അയല്‍ക്കൂട്ടത്തിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്ന യുവതി കൈവശം സൂക്ഷിച്ചത്. പുളിങ്കുന്ന് എസ്ബിടി ശാഖയില്‍ നിന്നും 2009 നവംബര്‍ 26ന് 80,000 രൂപ അയല്‍ക്കൂട്ടത്തിലെ അംഗങ്ങള്‍ ഒന്നിച്ച് വായ്പയെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ ഓരോ അംഗവും വായ്പയുടെ തിരിച്ചടവ് നേരിട്ട് ബാങ്കിലടച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തുകകള്‍ അയല്‍ക്കൂട്ടം ഭാരവാഹിയായ യുവതിയെ ഏല്പിക്കുകയായിരുന്നു. ഈ ഇനത്തില്‍ ഇതുവരെ 37,800 രൂപ യുവതിയെ ഏല്പിച്ചെങ്കിലും ഈ പണം ബാങ്കിലടച്ചിരുന്നില്ല. ഇതിനുപുറമെ ഓരോ ആഴ്ചയിലും അംഗങ്ങള്‍ നിക്ഷേപയിനത്തില്‍ നല്കുന്ന തുകയും ബാങ്കിലടയ്ക്കാതെ യുവതി കൈവശം സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് പരാതി. 38,990 രൂപയാണ് ഈയിനത്തില്‍ തിരിമറി നടത്തിയിരിക്കുന്നത്.
ഏല്പിക്കുന്ന പണം ബാങ്കിലെത്തുന്നുണ്ടെന്നായിരുന്നു അയല്‍ക്കൂട്ടം അംഗങ്ങളുടെ ധാരണ. പഴയ വായ്പാ തുക അടച്ചുതീര്‍ത്ത് പുതിയ വായ്പയ്ക്കായി ബാങ്കിലെത്തിയപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം മനസിലാക്കിയതെന്ന് അംഗങ്ങള്‍ പറയുന്നു. പിന്നീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇരുകൂട്ടരെയും വിളിപ്പിച്ചെങ്കിലും നിക്ഷേപതുക തന്റെ കൈയില്‍ നല്കിയിട്ടില്ലായെന്ന നിലപാടിലായിരുന്നു യുവതി. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ പുളിങ്കുന്ന് പോലീസില്‍ പരാതി നല്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, Complaint.

No comments:
Post a Comment