Latest News

സി.എച്ച്.അബ്ദുള്ള മുസ്‌ലിയാരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

കാഞ്ഞങ്ങാട്: പ്രമുഖ ഇസ്‌ലാമിക മത പണ്ഡിതനും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി.എച്ച്.അബ്ദുള്ള മുസ്‌ലിയാരുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ മികവുറ്റ ഒരു പണ്ഡിതനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മൂവരും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

ഹാജി സി.എച്ച് അബ്ദുല്ല മൗലവിയുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും സഅദിയ്യ ജനറല്‍ മനേജറുമായ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, വൈസ് പ്രസിഡണ്ട് ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്, സഅദിയ്യ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങല്‍ അല്‍ ബുഖാരി കുറാ, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവര്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.