Latest News

കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ് വരെയെന്ന് സര്‍വേ

ന്യൂഡല്‍ഹി: കേരളത്തില്‍ ഐക്യജനാധിപത്യമുന്നണി 11 മുതല്‍ 14 വരെ സീറ്റ് നേടുമെന്ന് സി എന്‍ എന്‍- ഐ ബി എന്‍ -സിഎസ് ഡി എസ് എക്സിറ്റ് പോള്‍. ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ആറു മുതല്‍ ഒമ്പതു വരെ സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. 

യു ഡി എഫിന് 45 ശതമാനവും എല്‍ ഡി എഫിന് 40 ശതമാനവും ബി ജെ. പിക്ക് 10 ശതമാനവും വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നിലപാടില്‍ വന്ന മാറ്റം ഇടതു പക്ഷത്തിന് സഹായകരമായി എന്ന് സര്‍വേ പറയുന്നു.

വിലക്കയറ്റം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമെന്ന് കേരളത്തിലെ വോട്ടര്‍മാരില്‍ 20% പേര്‍ അഭിപ്രായപ്പെട്ടു. അഴിമതി (12%), കാര്‍ഷികപ്രശ്നങ്ങള്‍ (3%), വികസനം (2%) എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ വിഷയമായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.