ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലേറുമെന്ന് വ്യക്തമായ സൂചനകള്‍ നല്കി എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലേറുമെന്ന് ടൈംസ് നൌ നടത്തിയ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
അതേസമയം, കോണ്‍ഗ്രസ് വന്‍തിരിച്ചടി നേരിടുമെന്നും ടൈംസ് നൌ വ്യക്തമാക്കുന്നു. ബിജെപിക്ക് തനിയെ 202 സീറ്റും സഖ്യകക്ഷികള്‍ എല്ലാവരും ചേര്‍ന്ന് 25 സീറ്റും നേടുമെന്ന് ഫലം വ്യക്തമാക്കുന്നു. 543 അംഗ ലോക്സഭയിലേക്ക് കോണ്‍ഗ്രസിന് 89 സീറ്റുകളും സഖ്യകക്ഷികള്‍ക്ക് 12 സീറ്റും ലഭിക്കുമെന്നാണ് പ്രവചനം.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 20 സീറ്റ് നേടുമെന്നും ഇടതുപക്ഷം 15 സീറ്റ് നേടുമെന്നും ടൈംസ് നൌ വ്യക്തമാക്കുന്നു. അസമില്‍ ബിജെപിക്കു നേട്ടമെന്ന് ടൈംസ് നൌ എക്സിറ്റ് പോള്‍. ബിജെപി എട്ട് സീറ്റും കോണ്‍ഗ്രസ് അഞ്ച് സീറ്റും നേടും. അരുണാചലില്‍ കോണ്‍ഗ്രസും ബിജെപിയും ഓരോ സീറ്റ്. മണിപ്പൂരില്‍ രണ്ട് സീറ്റും കോണ്‍ഗ്രസ് നേടും.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് സിഎന്‍എന്‍ - ഐബിഎന്‍ - സിഎസ്ഡിഎസ് സര്‍വേ. ബിജെപിക്ക് അഞ്ച് മുതല്‍ ഏഴ് വരെ സീറ്റ് ലഭിക്കാം. എഎപിക്ക് രണ്ട് സീറ്റ്. പഞ്ചാബിലും ബിജെപിക്ക് മുന്‍തൂക്കം. ബിജെപി - എസ്എഡി സഖ്യത്തിന് ആറു മുതല്‍ 9 വരെ സീറ്റുകള്‍. തമിഴ്നാട്ടില്‍ എഐഡിഎംകെയ്ക്ക് മുന്‍തൂക്കം ലഭിക്കും. എഐഎഡിഎംകെ 22 മുതല്‍ 28 വരെ സീറ്റ് നേടും. ഡിഎംകെ ഏഴ് മുതല്‍ 11 വരെ നേടും. ബിജെപി നാല് മുതല്‍ ആറ് വരെയും കോണ്‍ഗ്രസ് ഒരു സീറ്റും നേടില്ലെന്നും പ്രവചനം വ്യക്തമാക്കുന്നു.

ബിജെപി 261 മുതല്‍ 283 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ - സിസേറോ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. യുപിഎയ്ക്ക് 110 മുതല്‍ 120 സീറ്റു വരെ നേടുമെന്നും പ്രവചിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment