ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയില്‍ നിന്നുള്ള 'എറ്റിയോസ് ക്രോസ് ' മേയ് ഒമ്പതിന് എത്തുന്നു. അര ലക്ഷം രൂപ അഡ്വാന്‍സ് ഈടാക്കി രാജ്യമെങ്ങുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ 'എറ്റിയോസ് ക്രോസിനുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നുണ്ട്.
ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്സ്പോയിലാണ് ഈ വാഹനം ടൊയോട്ട അവതരിപ്പിച്ചത്. എറ്റിയോസ് ലീവ ഹാച്ച്ബാക്കിന് കൂടുതല്‍ സ്പോര്‍ടി ലുക്ക് നല്‍കിയാണ് ക്രോസ് എത്തുന്നത്.
വാഹനത്തിന്റെ നാലു ചുറ്റും മാറ്റ് ബ്ളാക്ക് നിറത്തിലുള്ള പ്ളാസ്റ്റിക് ബാന്‍ഡുമുണ്ട്. എറ്റിയോസ് ക്രോസില്‍ പുത്തന്‍ മുന്‍ ഗ്രില്ലും ടേണ്‍ ഇന്‍ഡിക്കേറ്ററും ഫോഗ് ലാംപുമൊക്കെ ഇടംപിടിക്കുന്നുണ്ട്. റൂഫ് റെയില്‍, ഇന്‍ഡിക്കേറ്റര്‍ സഹിതമുള്ള വിങ് മിറര്‍, റിയര്‍ സ്പോയ്ലര്‍, ഡയമണ്ട് കട്ടിലുള്ള 15 ഇഞ്ച് അലോയ് വീല്‍ തുടങ്ങിയവയും വാഹനത്തിലുണ്ട്.
പിയാനോ ബ്ളാക്ക് ഷേഡ് നിറമുള്ള ഉള്‍ഭാഗത്ത് സ്പോര്‍ട്ടി സീറ്റ് ഫാബ്രിക്ക്, ഓക്സിലറി, ബ്ളൂ ടൂത്ത്, യു എസ് ബി കണക്ടിവിറ്റിയുള്ള ടു ഡിന്‍ ഓഡിയോ സംവിധാനവുമെക്കെ ഉണ്ടാകും. മൂന്ന് എഞ്ചിന്‍ ഓപ്ഷനാകും ഉണ്ടാകുക.
പെട്രോള്‍ വിഭാഗത്തില്‍ 1.2, 1.5 ലീറ്റര്‍ എന്‍ജിനുകളും 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാവും 'എറ്റിയോസ് ക്രോസിനും കരുത്തേകുക. അടിസ്ഥാന മോഡലുകള്‍ക്ക് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും മുന്തിയ വകഭേദങ്ങള്‍ക്ക് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാവും കരുത്തു പകരുക. 5.56 ലക്ഷത്തിലായിരിക്കും വില തുടങ്ങുകയെന്നാണ് സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment