ദുബായ്: ദുബായിലെ കുടുംബ വിസയ്ക്കുള്ള വരുമാന പരിധി ഉയര്‍ത്തിയിട്ടില്ലെന്ന് അധികൃതരുടെ വിശദീകരണം. പരിധി പതിനായിരം ദിര്‍ഹമാക്കി ഉയര്‍ത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍, മേജര്‍ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മരി ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബ വിസയ്ക്കുള്ള വരുമാന പരിധി ഇപ്പോഴും മാസത്തില്‍നാലായിരം ദിര്‍ഹമാണ്. അതല്ലെങ്കില്‍ മാസത്തില്‍ മൂവായിരം ദിര്‍ഹവും കമ്പനി താമസവും എന്നതാണ്. ഇതില്‍യാതൊരു മാറ്റവും വരുത്തിയിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ് പ്രസ്താവനയില്‍ അല്‍മരി വ്യക്തമാക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ കുടുംബ വിസയ്ക്കുള്ള അപേക്ഷ വരുമാന പരിധി കുറവാണെന്ന കാരണത്താല്‍ നിരസിച്ചിരുന്നു. യു.എ.ഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ ഇത് വലിയ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിട്ടില്ല എന്ന വിശദീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഏതായാലും അധികൃതരുടെ വിശദീകരണം വന്നതോടെ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ ആശ്വാസത്തിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment