മുംബയ്: ഫെയ്‌സ് ബുക്ക് കൂട്ടുകാരിക്കുവേണ്ടി വെബ് ക്യാമിനു മുമ്പില്‍ നഗ്‌നനായി പോസു ചെയ്ത സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് മാനവും പോയി പണവും പോയി. ബ്‌ളാക്ക് മെയിലിംഗ് പതിവാക്കിയതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇരുപത്താറുകാരനായ എന്‍ജിനീയര്‍. സംഭവത്തെക്കുറിച്ച് ബഹന്‍ദുപ് പൊലീസ് അന്വേഷണമാരംഭിച്ചു. പരാതിക്കാരന്റെ പേര് പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ മാസം ഒന്നിനാണ് ഡിംപിള്‍ ശ്രീയാലി എന്ന യുവതി എന്‍ജിനീയറുടെ ഫെയ്‌സ് ബുക്ക് കൂട്ടുകാരിയായത്. രാത്രി ജോലി കഴിഞ്ഞു വന്നപ്പോഴാണ് ഡിംപിളിന്റെ റിക്വസ്റ്റ് കണ്ടത്. പരിചയപ്പെട്ട് കുറച്ചു കഴിഞ്ഞതോടെ യുവതിയുമായി എന്‍ജിനീയര്‍ നന്നായി അടുത്തു. കര്‍ണാടകത്തില്‍ മോഡലാണെന്നാണ് ഡിംപില്‍ പറഞ്ഞത്.
പരിചയം കടുത്തതോടെ ഇരുവരും പല രഹസ്യവും കൈമാറാന്‍ തുടങ്ങി. ഒരു ദിവസം വെബ് ക്യാമിലൂടെ മുഖാമുഖം കണ്ട് സംസാരിക്കുന്നതിനിടെ എന്‍ജിനീയറെ 'ശരിക്കൊന്നു കാണണ'മെന്ന് യുവതി ആഗ്രഹം പ്രകടിപ്പിച്ചു. രൂപഭംഗി തനിക്ക് ആസ്വദിക്കുന്നതിനുവേണ്ടിയാണെന്നും അവര്‍ വച്ചുകാച്ചി. ആദ്യമൊന്നും സമ്മതം മൂളിയില്ലെങ്കിലും ആവര്‍ത്തിച്ചുള്ള നിര്‍ബന്ധത്തിനു മുന്നില്‍ അയാള്‍ വഴങ്ങി. യുവതിയുടെ ആഗ്രഹപ്രകാരം സ്വകാര്യ ഭാഗങ്ങളൊക്കെ നന്നായി പ്രദര്‍ശിപ്പിച്ചുതന്നെ എന്‍ജിനീയര്‍ വെബ് കാമിനു മുന്നില്‍ നിന്നു. കണ്ടുമതിയായപ്പോള്‍ യുവതി കട്ടുപറഞ്ഞു. തന്റെ സ്വയം പ്രദര്‍ശനം ഒരു നിമിഷം പോലും വിടാതെ റെക്കോഡു ചെയ്യുകയാണെന്ന് യുവാവ് അറിഞ്ഞതേയില്ല.
പിന്നീടാണ് യുവതി കളി തുടങ്ങിയത്. യുവാവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും യുവതി ഫേസ് ബുക്ക് ലോഗിന്‍ ചെയ്യുകയോ ഓന്‍ലൈന്‍ ചാറ്റിനു മുതിരുകയോ ചെയ്തില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ യുവാവിന് ഒരു യുട്യൂബ് ലിങ്ക് അടങ്ങിയ മെയില്‍ ലഭിച്ചു. ലിങ്കു തുറന്ന യുവാവ് ഞെട്ടിപ്പോയി. കഴിഞ്ഞ ദിവസം താന്‍ നടത്തിയ സ്വയം പ്രദര്‍ശനത്തിന്റെ വീഡിയോ ആയിരുന്നു അത്. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ നില്‍ക്കുന്ന യുവാവിനെത്തിരക്കി ഒരു മെസേജും കൂടി എത്തി. നഗ്‌ന വീഡിയോ നീക്കം ചെയ്യണമെങ്കില്‍ പതിനായിരം രൂപ തരണമെന്നായിരുന്നു ആവശ്യം. മാനം പോകുമെന്ന പേടിയില്‍ പണം മെസേജില്‍ പറഞ്ഞ അക്കൗണ്ട് നമ്പരില്‍ ഇട്ടുകൊടുത്തു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയ്യായിരം രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് ഒരു മൊബൈല്‍ മെസേജ് എത്തി. പരിശോധനയില്‍ ഈ നമ്പര്‍ ഒരു യുവാവിന്റെ പേരിലാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് എന്‍ജിനീയറായ യുവാവ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, face Book, Photo, Mumbai, Police.

No comments:
Post a Comment