മലപ്പുറം: മന്ത്രി മഞ്ഞളാംകുഴി അലിക്കൊപ്പം മുസ്ലീംലീഗില്‍ ചേര്‍ന്ന അമ്പതോളം പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ തിരിച്ചെത്തി. അലിയുടെ ജന്മനാടായ പനങ്ങാങ്ങരയിലും പരിസര പ്രദേശത്തുമുള്ള യൂത്ത് ലീഗ് ഭാരവാഹികളടക്കമുള്ളവരാണ് സിപിഐഎം വേദിയിലെത്തിയത്.
പഴയ സഹപ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ആവേശത്തിലായിരുന്നു പനങ്ങാങ്ങരയിലെയും, രാമപുരത്തെയും സിപിഐഎം നേതാക്കള്‍. ഒപ്പം ലീഗിലെ ചില പ്രവര്‍ത്തകരെ കൂടി പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞതോടെ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരുന്നത്.
ലീഗിലെ ഗ്രൂപ്പ് പോര് മടുത്തതോടെയാണ് പല പ്രവര്‍ത്തകരും സിപിഐഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. എം.എല്‍.എ മാരായ കെടി ജലീല്‍, പി ശ്രീരാമക്യഷ്ണന്‍ എന്നിവര്‍ പ്രവര്‍ത്തകരെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേരുമെന്നാണ് ജില്ലാ നേത്യത്വത്തിന്റെ അവകാശവാദം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment