റിയാദ്: കാപ്പിയുണ്ടാക്കാന്‍ താമസിച്ചതിന് രോഷം പൂണ്ട യജമാനത്തി ഭൃത്യയുടെ മേല്‍ ചൂടുവെള്ളമൊഴിച്ചു. ഗൂരുതരമായി പൊള്ളലേറ്റ വോലക്കാരി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫിലിപ്പീന്‍കാരിയായ 23 വയസുള്ള യുവതിക്കാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം. പുറത്തും കാലുകളിലുമാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. സൗദിയില്‍ ഇത്തരം സംഭവങ്ങള്‍ വിരളമല്ല.
രണ്ട് മാസം മുമ്പാണ് ഇവര്‍ റിയാദിലെ ഒരു വീട്ടില്‍ വേലക്കാരിയായി എത്തിയത്. തൊഴിലുടമ ഇവളെ വഴക്കു പറയുന്നതും പട്ടിണിക്കിടുന്നതും പതിവായിരുന്നു. ജോലിക്കെത്തി അഞ്ചാമത്തെ ദിവസം മുതല്‍ യജമാനന്‍ ഇവരെ മര്‍ദ്ദിക്കുമായിരുന്നു. സംഭവം ദിവസം തൊഴിലുടമയുടെ അമ്മ വേലക്കാരിയോട് ബ്രൂ കോഫി ആവശ്യപ്പെട്ടു. കാപ്പി കൊണ്ടുവരാന്‍ താമസിച്ചതിന് തിളച്ച വെള്ളം ദേഹത്തൊഴിക്കുകയായിരുന്നു. ആറു മണിക്കൂര്‍ കഴിഞ്ഞാണ് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയത്.
ആശുപത്രിയില്‍ എത്തിയ അവര്‍ ജീവനക്കാരോട് സഹായമഭ്യര്‍ത്ഥിച്ചു. ഇവര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ അനുസരിച്ച് ആശുപത്രി ജീവനക്കാര്‍ ഒരു ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. അവരെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധു എത്തുകയും ചെയ്തു. ബന്ധു ഇവരുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍ എംബസിയുടെ സംരക്ഷണയിലാണ് ഇവര്‍ ഇപ്പോള്‍. സാമൂഹിക ക്ഷേമവകുപ്പാണ് ചികിത്സ ലഭ്യമാക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Riyad Gulf.

No comments:
Post a Comment