കാസര്‍കോട്: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ മെര്‍സ് രോഗബാധ ഉളളതിനാല്‍ ഗള്‍ഫ് യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ചില വ്യക്തികളില്‍ പെട്ടെന്ന് ഗുരുതരമാകുന്ന ശ്വാസകോശ രോഗബാധയാണ് മെര്‍സ്. ഇതൊരു വൈറസ് രോഗമാണ്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സൗദി, ഖത്തര്‍, യു.എ.ഇ, ഒമാന്‍, കുവൈത്ത്, യമന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളില്‍ ഈ രോഗബാധ സ്ഥിതീകരിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവരിലാണ് രോഗബാധ കൂടുതലും കണ്ടെത്തിയിട്ടുളളത്. അതിനാല്‍ ഇന്ത്യയിലും കേരളത്തിലും ഈ രോഗം വരാന്‍ സാധ്യത വളരെ കൂടുതലാണ്. രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് ഈ രോഗം പെട്ടെന്ന് ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വ്യക്തിശുചിത്വവും വ്യക്തിഗത സംരക്ഷണവും രോഗബാധ തടയുന്നു. അതിനാല്‍ സോപ്പും വെളളവും ഉപയോഗിച്ച് കൂടെ കൂടെ കൈ കഴുകുന്നത് രോഗപകര്‍ച്ച തടയും. കൂടാതെ തുമ്മുമ്പോഴും, ചുമക്കുമ്പോഴും ടൗവ്വല്‍ ഉപയോഗിക്കുന്നത് രോഗവ്യാപനം കുറയ്ക്കും. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ കൈ കഴുകാതെ സ്പര്‍ശിക്കുവാന്‍ പാടില്ല,
രോഗബാധ ഉളളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് മേല്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment