കാസര്‍കോട്: ജില്ലയില്‍ ഇ മണല്‍ പദ്ധതി പ്രകാരം പുഴമണല്‍ പാസ്സിനുളള ഓണ്‍ലൈന്‍ ബുക്കിംഗ് ഈ മാസം 19 ന് ആരംഭിക്കും www.gspeak.gov.in എന്ന വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് മെയ് മാസം 26 മുതലുളള പുഴ മണല്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഇന്‍ര്‍നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ നിന്നും മണല്‍ ബുക്ക് ചെയ്യാം. കാസര്‍കോട്, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കൗണ്ടറുകളില്‍ 20-ാം തീയതി മുതല്‍ പണമടച്ച് മണല്‍പാസ്സ് കൈപ്പറ്റാവുന്നതാണ്.
മണല്‍ പാസ്സ് ലഭിച്ചവര്‍ നിര്‍ബന്ധമായും അതാത് ദിവസം തന്നെ നേരിട്ട് കടവുകളില്‍ നിന്ന് മണല്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. വാഹന മുടക്കം മുതലായ ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ ഒഴികെ പാസ്സില്‍ രേഖപ്പെടുത്തിയ ദിവസം മണല്‍ എടുക്കാത്തവര്‍ക്ക് തീയതി പുതുക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994255690 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment