Latest News

മാതാവിനെ ആശുപത്രിയിലെത്തിച്ച മകന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉദുമ:  ഗുരുതരാവസ്ഥയിലായ മാതാവിനെ ആശുപത്രിയിലെത്തിച്ച മകന്‍ കുഴഞ്ഞുവീണ് മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ പരേതനായ മുഹമ്മദിന്റെ മകന്‍ ഇബ്രാഹി (56) മാണ് മരിച്ചത്.

വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് മാതാവ് ഐശാബിയെ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആഇഷാബിയുടെ നില ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചയുടനെ ഇബ്രാഹിം കുഴഞ്ഞു വീഴുകയായിരുന്നു. മകന്റെ മരണ വാര്‍ത്തയറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഐശാബി.

നഫീസയാണ് ഇബ്രാഹിമിന്റെ ഭാര്യ. മക്കള്‍: സക്കരിയ, ആസിഫ് (ഇരുവരും ദുബൈ), ജസീല, ജാസ്മിന്‍, ഷമീമ, സഫ്‌വാന. മരുമക്കള്‍: ഹനീഫ് പുളുന്തോട്ടി, അബ്ദുല്ല ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: ബീഫാത്വിമ, ദൈനബി, നഫീസ.

ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.