Latest News

മുസ്ലിം ലീഗ് മേല്‍പ്പറമ്പ് ടൗണ്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു

മേല്‍പ്പറമ്പ്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് മേല്‍പ്പറമ്പ് ടൗണ്‍ കമ്മിറ്റി രൂപവല്‍ക്കരിച്ചു. കെ.എസ്.ടി.പി. യുടെ കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ പാതയുടെ നിര്‍മാണ പ്രവൃത്തി ത്വരിതപ്പെടുത്താത്തതിലും, നിര്‍മാണ വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പെടുത്താന്‍ 50 ലക്ഷം രൂപ നല്‍കിയിരുന്നുവെങ്കിലും പ്രസ്തുത ഫണ്ട് എന്ത് ചെയ്തു എന്നു പോലും അറിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും കമ്മിറ്റി ആരോപിച്ചു.

ഇക്കാര്യത്തെക്കുറിച്ചും നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. ഉദുമ മണ്ഡലം സെക്രട്ടറി ഷാഫി കട്ടക്കാല്‍ യോഗം ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കോളിയടുക്കം അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ടി.ഡി. കബീര്‍, സൈഫുദ്ദീന്‍ മാക്കോട്, നിസാര്‍ ഫാത്തിമ, മുഹമ്മദ് കോളിയടുക്കം, ഖലീല്‍ അപ്‌സര, എം.എം.കെ. ഹനീഫ്, സയിദ് സിസ്ലു, മജീദ് ഡീഗോ എന്നിവര്‍ സംസാരിച്ചു.

റഫീഖ് പാഞ്ചു സ്വാഗതവും സൈഫുദ്ദീന്‍ മാക്കോട് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സൈഫുദ്ദീന്‍ കെ. മാക്കോട് (പ്രസിഡണ്ട്), എം.എ. നിയാസ്, അഫ്‌സല്‍ സിസ്ലു, മുഹമ്മദ് കോളിയടുക്കം, ഹനീഫ് സുല്‍ത്താന്‍ (വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ കോളിയടുക്കം (ജനറല്‍ സെക്രട്ടറി), റഫീഖ് പാഞ്ചു, നസീര്‍ കൂവത്തൊട്ടി, ഷാഫി ഇന്‍ഡിക്ക, ബഷീര്‍ മരവയല്‍ (സെക്രട്ടറിമാര്‍). എം.എം.കെ. ഹനീഫ് (ട്രഷറര്‍).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.