പയ്യന്നൂര്‍: ആള്‍മാറാട്ട കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ നിരന്തരം സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന റിട്ട.എസ് പിക്ക് കോടതിയുടെ അറസ്റ്റ് വാറണ്ട്. മുന്‍ കാസര്‍കോട് എസ് പി രാംദാസ് പോത്തനെതിരെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതി വെയിലബിള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2009 കാലഘട്ടത്തില്‍ പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുപുഴയില്‍ വെട്ടം ചിറ്റ്‌സ് ഉടമ സിബി വെട്ടം കുടുംബസമേതം താമസിച്ചിരുന്ന കാലയളവിലാണ് സിബിയെ ആള്‍മാറാട്ട കേസില്‍ കുടുക്കാന്‍ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയത്.
ഇത് സംബന്ധിച്ച് സിബിവെട്ടം അന്നത്തെ കാസര്‍കോട് എ എസ് ഐ ആയിരുന്ന ഇ രവീന്ദ്രന്‍, സി ഐ ആയിരുന്ന കെ വി വേണുഗോപാല്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളും കാസര്‍കോട് എസ് പി ആയിരുന്ന രാംദാസ് പോത്തനെ മൂന്നാം പ്രതിയും ഓലിക്കല്‍ സണ്ണി നാലാംപ്രതിയുമാക്കിയാണ് കോടതിയില്‍ ഹരജി നല്‍കിയത്.
ഹരജി സ്വീകരിച്ച കോടതി ഇവര്‍ക്കെതിരെ കേസെടുക്കുകയും ഹാജരാകാന്‍ സമന്‍സ് അയക്കുകയുമായിരുന്നു. 2009 ജൂലൈയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ എ എസ് ഐ ആയിരുന്ന ഇ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെറുപുഴയിലെ വീട്ടിലെത്തി സിബിയെ അന്വേഷിക്കുകയും കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണെന്ന് ഭാര്യ ഷിജിയെ അറിയിക്കുകയുമായിരുന്നു.
സിബി സ്ഥലത്തില്ലാതിരുന്നതിനാല്‍ എ എസ് ഐയും സംഘവും തിരികെപോയി. പിന്നീട് വിവരമറിഞ്ഞ സിബി ഈ കേസിനെ കുറിച്ച് ഒരു അഭിഭാഷകന്‍ മുഖേന അന്വേഷിക്കുകയും ആള്‍മാറാട്ട കേസ് രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാവുകയും ചെയ്തു.
എന്നാല്‍ സംഭവവുമായി ബന്ധമില്ലാത്ത തന്നെ അന്വേഷിച്ച് പോലീസ് വരാനിടയായതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കാസര്‍കോട് എസ് പി ആയിരുന്ന രാംദാസ് പോത്തന്റെ ഉത്തരവ് പ്രകാരമാണ് ഇതെന്ന് മനസിലാക്കിയെന്ന് സിബിയുടെ ഹരജിയില്‍ പറയുന്നു.
രാംദാസ് പോത്തന്‍ ഡി വൈ എസ് പി ആയിരുന്ന സമയത്ത് അദ്ദേഹത്തിനെതിരെ പരാതി കൊടുത്തതിലുള്ള വൈരാഗ്യമൂലമാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതെന്നും രാംദാസ് പോത്തന്റെ സുഹൃത്തായ ഓലിക്കല്‍ സണ്ണിക്ക് ഇതില്‍ പങ്കുണ്ടെന്നും പിന്നീട് ഇതിന്റെ പേരില്‍ എ എസ് ഐ രവീന്ദ്രനും സി ഐ വേണുഗോപാലും തന്നെ വേട്ടയാടുകയാണെന്നും ഇവര്‍ക്കെതി രെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സിബി കോടതിയെ സമീപിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment