Latest News

സി.എച്ച്. സെന്റര്‍ അക്രമം; പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ശ്രമമെന്ന് മുസ്ലിംലീഗ്‌

തളിപ്പറമ്പ: സി.എച്ച്. സെന്റര്‍ തകര്‍ത്ത കേസ് അന്വേഷണം വഴി തിരിച്ച് വിടാനും പാര്‍ട്ടിയെ അപകീര്‍ത്തിപെപ്പടുത്താനും ചില ദുഷ്ട ശക്തികള്‍ ദേശാഭിമാനി പത്രം ഉപയോഗിച്ച് നടത്തുന്ന ഹീന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ജനം അവജ്ഞയോടെ ഇത് തള്ളിക്കളയുമെന്നും മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് .പി.മുഹമ്മദ് ഇഖ്ബാലും ജനറല്‍ സെക്രട്ടറി സമദ് കടമ്പേരിയും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സി.എച്ച്.സെന്റര്‍ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡണ്ട് ഇ. അഹമ്മദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല താല്‍പ്പര്യമെടുത്ത് പോലീസിലെ ഒരു സ്‌പെഷ്യല്‍ സക്വാഡ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഏതെങ്കിലും വിധേന പ്രതികളെ കണ്ടെത്തി കേസ് പെട്ടെന്ന് തീര്‍ക്കുന്ന സമ്പ്രദായത്തിന് പകരം എത്ര സമയമെടുത്താലും യഥാര്‍ത്ഥ പ്രതികളെ തന്നെ കണ്ടെത്തണമെന്ന നിലപാടാണ് ലീഗിനുള്ളത്. 

സി.എച്ച്. സെന്റര്‍ തകര്‍ത്തവര്‍ക്കും അതിന് ഒത്താശ ചെയ്തവര്‍ക്കുമുള്ള മാനസിക വിഭ്രാന്തി കൊണ്ടാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്. അതോടൊപ്പം മുക്കോല വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ തീവ്രവാദ ശക്തികളെ സഹായിക്കുവാനുള്ള കുല്‍സിത ശ്രമത്തിന്റെ ഭാഗമായി മാത്രമെ ഇത്തരം ദുഷ് പ്രചരണങ്ങളെ കാണാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, C.H.Centre, Attack, Police, Case, League.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.